തലച്ചോറിലേക്കുള്ള ഞരമ്പുകളെയടക്കം ബാധിച്ചു’; ഒറ്റപ്പാലത്ത് സഹപാഠിയുടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമെന്ന് രക്ഷിതാക്കള്‍

പാലക്കാട് ഒറ്റപ്പാലം വിദ്യാധിരാജ ഐടിഐയിലെ വിദ്യാര്‍ത്ഥിക്ക് സഹപാഠിയില്‍ നിന്ന് നേരിടേണ്ടി വന്നത് അതിക്രൂരമര്‍ദ്ദനം എന്ന് രക്ഷിതാക്കള്‍.മൂക്കിനേറ്റ ഇടയില്‍ മൂക്കിന്റെ പാലം രണ്ടര സെന്റീമീറ്റര്‍ അകത്തേക്ക് പോയി. കണ്ണിനും മൂക്കിനോടും ചേര്‍ന്ന ഭാഗം പൂര്‍ണമായും തകര്‍ന്നു. കുട്ടിയുടെ തലച്ചോറിലേക്കുള്ള ഞരമ്പുകളെ അടക്കം ബാധിച്ചു. കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരം എന്നും കുടുംബം വ്യക്തമാക്കി. തമ്പോല ടീം നേരിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുട്ടിയെ നേരത്തെ ആക്രമിക്കുന്നത് പതിവായിരുന്നു എന്ന് കുടുംബം ആരോപിച്ചു. ചോദ്യം ചെയ്താല്‍ തമ്പോല ടീമിനെ കൊണ്ട് പുറത്തുവച്ച് കൈകാര്യം ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും രക്ഷിതാക്കള്‍ പറയുന്നു. തമ്പോല ടീം എന്ന ഗ്യാങ്ങിന് ഒപ്പം നിന്നായിരുന്നു പ്രതിയുടെ പ്രവര്‍ത്തനം.സാജന്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. സഹപാഠി കിഷോറാണ് സാജനെ ആക്രമിച്ചത്. ക്ലാസ് മുറിയില്‍ വെച്ച് യാതൊരു പ്രകോപനവും ഇല്ലാതെ സാജനെ കിഷോര്‍ മര്‍ദ്ദിക്കുകയായിരുന്നു എന്ന് എഫ്‌ഐആറില്‍ പറയുന്നു. സാജന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കിഷോറിനെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.കിഷോര്‍ സാജനെ പിറകിലൂടെ വന്ന് കഴുത്തു ഞെരിക്കുകയും സ്വകാര്യ ഭാഗങ്ങളിലടക്കം മര്‍ദ്ദിക്കുകയും ചെയ്തു എന്നതാണ് പിതാവ് അഡ്വ. ജയചന്ദ്രന്റെ പരാതി. ഒരു മുന്‍വൈരാഗ്യങ്ങളും ഇല്ലാതെയായിരുന്നു അക്രമം. സാജന്റെ ശസ്ത്രക്രിയ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്നലെയാണ് പൂര്‍ത്തിയാക്കിയതെന്നും പിതാവ് വ്യക്തമാക്കി

Leave a Reply

spot_img

Related articles

എം. പത്മകുമാർ ഒരുക്കുന്ന ക്രൈംത്രില്ലർ ചിത്രം കൂർഗിൽ ആരംഭിച്ചു.

കർണ്ണാടകയിലെ കൂർഗ് ജില്ലയിലുള്ളബുദ്ധ കേന്ദ്രമായ ടിബറ്റൻ കോളനിയുടെ സാന്നിദ്ധ്യത്തിലൂടെ ശ്രദ്ധേയമായ കുശാൽ നഗറിൽ എം. പത്മകുമാർ തൻ്റെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു..വൗ സിനിമാസിൻ്റെ...

കേരളത്തിൽ സ്ഫോടനാത്മകമായ സ്ഥിതിയെന്ന് പരിശുദ്ധ കാതോലിക്കാബാവാ

ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുന്നുവെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ.സമൂഹത്തിലെ തിൻമകളോട് പ്രതികരിക്കുക...

എസ്.എസ്.എല്‍.സി പരീക്ഷ തിങ്കളാഴ്ച തുടങ്ങും

എസ്.എസ്.എൽ.സി. പരീക്ഷ തിങ്കളാഴ്ച ( മാർച്ച് 3) തുടങ്ങും. കോട്ടയം ജില്ലയില്‍ ഇത്തവണ പരീക്ഷയെഴുതുന്നത് 18,705 വിദ്യാർഥികള്‍. 256 സ്കൂളുകളിലായി 9179...

ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണം:എ.കെ.ആൻ്റണി

കോരിച്ചൊരിയുന്ന മഴയില്‍ സെക്രട്ടേറിയറ്റ് നടയില്‍ സഹന സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി അവരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി...