കൂടൽമാണിക്യം ക്ഷേത്രത്തിലെ തന്ത്രിയുടെ നിലപാട് വിവാദമാക്കിയത് അജ്ഞത മൂലം : യോഗക്ഷേമസഭ

ഈഴവ വിഭാഗത്തിൽപ്പെട്ടയാളെ കഴകത്തിനു നിയോഗിച്ചതല്ല, മറിച്ച് കാരാഴ്‌മ അവകാശമുള്ളവരെ നിയമവിരുദ്ധമായി നീക്കിയതാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വത്തിലെ യഥാർത്ഥ പ്രശ്‌നമെന്ന് യോഗക്ഷേമസഭ. ഇതു മറച്ചുവച്ച് തെറ്റായ പ്രചാരണത്തിലൂടെ തന്ത്രിമാരെയും ബ്രാഹ്മണ സമുദായങ്ങളെ ഒന്നാകെയും കരിതേച്ചുകാണിക്കാനുള്ള ശ്രമം ദൗർഭാഗ്യകരമാണ്.

സംസ്ഥാനത്ത് വിവിധ ദേവസ്വം ബോർഡുകളുടെ കീഴിലുള്ള നിരവധി ക്ഷേത്രങ്ങളിൽ വ്യത്യസ്‌ത ജാതി വിഭാഗങ്ങളിൽപ്പെട്ടവർ പൂജാരിമാരായും ഇതര കഴക ജോലികളിലും പ്രവർത്തിക്കുന്നുണ്ട്. ഇവരോടെല്ലാം സഹകരിച്ചു പ്രവർത്തിക്കുന്നതിൽ തന്ത്രിമാരും ബ്രാഹ്മണ വിഭാഗങ്ങളിൽ നിന്നുള്ള പൂജാരിമാരും ഒരു എതിർപ്പും പ്രകടിപ്പിച്ചിട്ടില്ല.

വസ്‌തുത ഇതായിരിക്കെ ബ്രാഹ്മണ വിഭാഗങ്ങളെയും അമ്പലവാസി സമുദായങ്ങളെയും പതിവുപോലെ അടച്ചാക്ഷേപിക്കാനും ജാതി സ്‌പർധയുണ്ടാക്കാനുമുള്ള ശ്രമങ്ങൾ കേരള സമൂഹം തിരിച്ചറിയണമെന്നും യോഗക്ഷേസഭ അഭ്യർഥിച്ചു.

തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ കാൽകഴുകിച്ചൂട്ട് വഴിപാടുകാരായ ഇതര സമുദായാംഗങ്ങളെക്കൊണ്ട് ബ്രാഹ്മണ പൂജാരിയുടെ കാൽകഴുകിക്കുന്ന ആചാരമാണെന്ന തരത്തിൽ മുൻപൊരു വിവാദമുണ്ടാക്കിയതും ഇതേ കേന്ദ്രങ്ങളാണ്. കാൽകഴുകിച്ചൂട്ടിൽ മേൽശാന്തി തന്നെയാണ് കാൽകഴുകിക്കുന്നത് എന്നതടക്കം യാഥാർത്ഥ്യം ഹൈക്കോടതിക്കു മുന്നിൽ വരെ വിശദീകരിക്കപ്പെട്ടതോടെ വിവാദമുണ്ടാക്കിയവർ ഖേദം പ്രകടിപ്പിക്കാൻ പോലും തയാറാകാതെ പിൻവാങ്ങുകയായിരുന്നു.

ഈ വിവാദത്തിലും സത്യം തെളിയുമെന്നും ഒളിഞ്ഞും തെളിഞ്ഞും നിരന്തരം ബ്രാഹ്മണ സമുദായത്തെ അധിക്ഷേപിക്കുന്നത് ദൗർഭാഗ്യകരമെന്നും നിരന്തരം ഇതു തുടർന്നാൽ മറ്റു നടപടികളിലേക്കു പോകേണ്ടിവരുമെന്നും യോഗക്ഷേമസഭ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. വാഹനാപകടത്തിൽ പരിക്കേറ്റെത്തിയ സ്ത്രീക്കാണ് ചികിത്സ നിഷേധിച്ചത്.എആർ ന​ഗർ സ്വദേശി ഉഷയ്ക്കാണ് ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നത്....

ചോറ്റാനിക്കര മകം തൊഴല്‍ ഇന്ന്

കൊച്ചിയിലെ ചോറ്റാനിക്കര ക്ഷേത്രത്തില്‍ മകം തൊഴല്‍ ഇന്ന്. ഉച്ചയ്ക്ക് രണ്ട് മുതല്‍ 9.30 വരെയാണ് മകം തൊഴല്‍. ദർശനത്തിനായി സ്ത്രീകള്‍ക്കും പുരുഷൻമാർക്കും 70 കൂടുതല്‍...

ലോറികൾ കൂട്ടിയിടിച്ച് ക്ലീനർ മരിച്ചു

തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ പാതയില്‍ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ക്ലീനർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനർ തമിഴ്നാട്ടുകാരനായ അറുമുഖ സുന്ദര പെരുമാൾ (40) ആണ്...

ഏഴ് വയസ്സുകാരൻ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ചു

കോഴിക്കോട് പാലാഴിക്ക് സമീപം ഏഴ് വയസുകാരൻ ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചു. നല്ലളം കീഴ് വനപാടം എം പി ഹൗസിൽ മുഹമ്മദ് ഹാജിഷ് -...