ശബരിമലയിൽ സ്ത്രീകൾ കയറേണ്ടേന്ന് നിലപാട് തിരുവതാംകൂർ ദേവസ്വം ബോർഡ് ഒറ്റയ്ക്ക് എടുത്ത തീരുമാനമാണെന്നും സർക്കാർ നിർദേശം നൽകിയില്ലെന്നും ദേവസ്വം വകുപ്പ് മന്ത്രി വി. എൻ വാസവൻ.സർക്കാർ തീരുമാനം ക്യാബിനറ്റ് ചേർന്ന് തീരുമാനിക്കും. ദേവസ്വം ബോർഡിന് സ്വതന്ത്രമായി തീരുമാനിക്കാനുള്ള അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.വിശ്വാസികളുടെ താല്പര്യം പരിരക്ഷിക്കുക എന്നതാണ് ബോർഡിന്റെ ചുമതല. അവർ ആ കാര്യത്തിൽ തീരുമാനമെടുത്തു. നിലപാടിൽ നിന്ന് പിന്നോട്ട് പോയോ എന്ന ചോദ്യത്തിന് ഗവൺമെന്റ് നിലപാട് പറഞ്ഞില്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ മറുപടി.കോടതി പരിഗണിക്കും മുമ്പ് സർക്കാർ നിലപാട് അറിയിക്കുമെന്നും വാസവൻ പറഞ്ഞു.

