ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയ്ക്ക് നേരെ ഇറാന്‍ ആക്രമണം

സൗദി അറേബ്യന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോയ്ക്ക് നേരെ ഇറാന്‍ ആക്രമണം.ഇറാനിയൻ ഡ്രോൺ ആക്രമണം നടന്നുവെന്ന് സ്ഥിരീകരിച്ച് സൗദി. ആക്രമണം നടത്തിയ രണ്ട് ഡ്രോണുകളെ സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. ഡ്രോണുകൾ തകർത്തതിനെത്തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലകൾക്ക് സമീപമാണ് പതിച്ചത്. ചെറിയ രീതിയിൽ തീപിടുത്തം ഉണ്ടായെങ്കിലും ഈ സംഭവത്തിൽ ആർക്കും പരുക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിരോധസേന വ്യക്തമാക്കി.ഡ്രോൺ ആക്രമണത്തെത്തുടർന്ന് റാസ് തനുര റിഫൈനറി താത്ക്കാലികമായി അടച്ചുപൂട്ടിയതായി സൗദി ഊർജ്ജ മന്ത്രാലയം വ്യക്തമാക്കി.പേർഷ്യൻ ഗൾഫിനോട് ചേർന്ന് സൗദി അറേബ്യയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന റാസ് താനൂറ, രാജ്യത്തിന്റെ പ്രാഥമിക എണ്ണ ശുദ്ധീകരണ, കയറ്റുമതി കേന്ദ്രങ്ങളിലൊന്നായി പ്രവർത്തിക്കുന്ന ഒന്നാണ്.പ്രതിദിനം അര ദശലക്ഷം ബാരലിലധികം അസംസ്‌കൃത എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് റാസ് തനൂറയിലുള്ള പ്ലാന്റ് എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ, ബഹ്‌റൈൻ, ഇറാഖ്, ജോർദാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ ഇറാൻ ആക്രമണങ്ങൾ നടത്തി.അതേസമയം, ബഹ്റൈനിലെ അമേരിക്കൻ നാവിക ആസ്ഥാനത്തേക്കും ഇറാൻ ആക്രമണം അഴിച്ചുവിടുകയുണ്ടായി. സംഘർഷത്തിൽ ഗൾഫ് മേഖലയിൽ മരണം ആറായി.

Leave a Reply

spot_img

Related articles

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു....

ഒമാനില്‍ രണ്ടു മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

ഒമാനിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി...

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു

ശ്രീനഗർ വിമാനത്താവളത്തില്‍ പാർക്കിംഗിനിടെ ഇൻഡിഗോ വിമാനം മെറ്റല്‍ പോളിലിടിച്ചു .നവി മുംബൈയില്‍ നിന്ന് ശ്രീനഗറിലെത്തിയ വിമാനം, വിമാനത്താവളത്തിലെ ആറാം നമ്പർ ബേയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.അപകടസമയത്ത്...

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി

നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി.കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ...