ഒമാന്‍ തീരത്ത് വീണ്ടും ഇറാന്റെ ആക്രമണം

ഒമാന്‍ തീരത്ത് വീണ്ടും ഇറാന്റെ ആക്രമണം.കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു.ഡ്രോൺ ഉപയോഗിച്ചാണ് ഭീമന്‍ ചരക്കുകപ്പലിനെ ഇറാന്‍ ആക്രമിച്ചിരിക്കുന്നത്.സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിന് വടക്കുപടിഞ്ഞാറ് ഭാഗത്താണ് ആക്രമണം ഉണ്ടായിരിക്കുന്നത്.ആക്രമണത്തിന് പിന്നാലെ കപ്പലിൽ തീപിടിത്തവും കേടുപാടുകളും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.സംഭവത്തെ തുടർന്ന് മേഖലയിൽ സുരക്ഷാ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സംഭവത്തിൽ വിശദീകരണം തേടുകയും ബാധിതരുടെ കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണങ്ങളിൽ നതാൻസ് ആണവ കേന്ദ്രം ആക്രമിക്കപ്പെട്ടതായി ഇറാൻ. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘത്തിലെ ഇറാന്റെ അംബാസഡർ റെസ നജാഫിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആണവ നിലയങ്ങൾ ആക്രമിക്കപ്പെട്ടാൽ മധ്യപൂർവേഷ്യയിലെ നഗരങ്ങളിൽ നിന്ന് കൂട്ടത്തോടെ ഒഴിപ്പിക്കൽ ആവശ്യമായി വന്നേക്കാമെന്ന് അന്തരാഷ്ട്ര ആണവോർജ ഏജൻസി മേധാവി. ആണവ ചോർച്ച സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഐഎഇഎ മേധാവി റാഫേൽ ​ഗ്രോസി അറിയിച്ചു. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി സൂചനകളൊന്നുമില്ലെന്നും റാഫേൽ ​ഗ്രോസി വ്യക്തമാക്കി. ഇറാനിലെ ആണഴ റെ​ഗുലേറ്ററി ചുമതലയുള്ളവരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് അദേഹം പറഞ്ഞു.ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട യുറേനിയം സമ്പൂഷ്ടീകരണ കേന്ദ്രമാണ് നതാൻസിലുള്ളത്. 400 കിലോഗ്രാം സമ്പുഷ്ടീകരിച്ച യുറേനിയമാണ് ഇവിടെയുള്ളത്. നതാൻസ് ആക്രമിച്ച സ്ഥിതിക്ക് ഫോർദോ ആക്രമിക്കാനും സാധ്യത വർധിച്ചു. നാല് ആണവ കേന്ദ്രങ്ങളാണ് ഇറാനിലുള്ളത്.അമേരിക്കൻ ആക്രമണത്തിൽ അഞ്ച് ഇറാൻ സൈനികർ കൊല്ലപ്പെട്ടു. മധ്യ പടിഞ്ഞാറൻ ഇറാനിലെ ഖോറമാബാദ് നഗരത്തിലാണ് അഞ്ച് ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടത്.

Leave a Reply

spot_img

Related articles

വീണ്ടും യുദ്ധഭീഷണിയുമായി ട്രംപ്

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ വീണ്ടും യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. തവിടുപൊടിയാക്കുമെന്നും...

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം

ബഹ്റൈനിനു നേരെ ഇറാന്റെ കനത്ത മിസൈൽ ആക്രമണം .ആമസോൺ ഡേറ്റ സെന്ററിനു നേരെ ആക്രമണം നടത്തിയതായി ഇറാൻ റവലൂഷനറി ഗാർഡ് അറിയിച്ചു. എന്നാൽ, ആമസോണോ,...

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി ട്രംപ്

ഇന്ത്യയുള്‍പ്പെടെ 60 രാജ്യങ്ങള്‍ക്ക് 10 മുതല്‍ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.യു.എസ് വ്യാപാര നിയമത്തിലെ...

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി

കുവൈത്തിൽ വൻതോതിൽ പഴകിയ മത്സ്യം പിടികൂടി.മൂന്ന് ടണ്ണിലേറെ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ മത്സ്യമാണ് പിടിച്ചെടുത്തത്. കുവൈത്തിലെ വാട്ടർഫ്രണ്ട് മത്സ്യ മാർക്കറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.പൊതുഭക്ഷ്യ-പോഷകാഹാര...