വോട്ട് പെട്ടിയില്‍ കിടക്കുന്നതിനിടെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടി പുതിയ തലത്തിലേക്ക്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് പെട്ടിയില്‍ കിടക്കുന്നതിനിടെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടി പുതിയ തലത്തിലേക്ക്.എം കെ രാഘവൻ എംപി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചതാണ് ഇതില്‍ ഒടുവിലത്തേത്. എംപിമാർ മത്സരിക്കേണ്ടത് ഹൈക്കമാൻഡിന്റെ തീരുമാനമല്ലെന്നും ചില നേതാക്കളുടെ ദുർവാശിയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരന്നു അദ്ദേഹം.

‘എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടില്ല. ചിലരുടെ പിടിവാശിയാണതിന് കാരണം. അത് ആരും ഹൈക്കമാൻഡിന്റെ തലയിലിടേണ്ട. എം പിമാർ മത്സരിക്കേണ്ടെന്ന് സണ്ണി ജോസഫ് എന്തർത്ഥത്തിലാണ് പറഞ്ഞത്. മത്സരിക്കണമെന്ന് ഒരു നേതാവ് എന്നാേടും പറഞ്ഞിരുന്നു. ഭൂരിപക്ഷം കിട്ടുന്നതിനുമുമ്പ് അടിതുടങ്ങിയത് ഗുണംചെയ്യില്ല. അധികാരത്തിലെത്തിയാല്‍ എങ്ങനെ മുന്നോട്ടുപോകും. വോട്ടെണ്ണലിന് മുമ്പ് മുഖ്യമന്ത്രിചർച്ച ശരിയായ രീതിയല്ല. ഇപ്പോഴത്തെ നടപടി പ്രവർത്തകരുടെ മനോവീര്യം കെടുത്തും. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനയാണ് മുഖ്യമന്ത്രി പദത്തെക്കുറിച്ചുളള വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അത്തരമൊരു പ്രസ്താവന നടത്താൻ അയാള്‍ക്ക് എന്തവകാശമാണുള്ളത്. സമയമാകുമ്പോള്‍ ചിലത് തുടന്നുപറയാനുണ്ട്’- എം കെ രാഘവൻ പറഞ്ഞു.കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപ്പോരില്‍ മുസ്ലീംലീഗ് നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. യുഡിഎഫ് ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരാവുന്നു എന്ന നിലപാടാണ് ലീഗ് നേതൃത്വത്തിനുള്ളതെന്നാണ് അറിയുന്നത്.

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....