ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രി പത്തരയോടെ രാജന്റെ വീട്ടിൽ വെച്ചാണ് ദാരുണമായ സംഭവം നടന്നത്.പ്രതിയായ അനൂപും രാജനും തമ്മിൽ ദീർഘനാളായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായി സൂചനയുണ്ട്.ഇന്നലെ രാത്രിയുണ്ടായ തർക്കം അക്രമാസക്തമാവുകയും അനൂപ് രാജനെ കുത്തുകയുമായിരുന്നു.ഗുരുതരമായി പരുക്കേറ്റ രാജനെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൃത്യത്തിന് ശേഷം കടന്നുകളയാൻ ശ്രമിച്ച പ്രതി അനൂപിനെ കഞ്ഞിക്കുഴി പൊലിസ് അതിവേഗം കസ്റ്റഡിയിലെടുത്തു.

Leave a Reply

spot_img

Related articles

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം.200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലീസും ഡാന്‍സാഫും നടത്തിയ...

ചങ്ങനാശേരിയിൽ എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് വേട്ട

ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് നടത്തുന്ന ശക്തമായ പരിശോധനയായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി ചങ്ങനാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.ചങ്ങനാശ്ശേരി സ്‌റ്റേഡിയത്തിനു സമീപത്തെ വാടക വീട്ടിൽ നിന്ന്...

തുറവൂരിൽ എം ഡി എം എയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചേർത്തല തുറവൂരിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ എം ഡി എം എയും കഞ്ചാവുമായി യുവാവ് പിടിയിലായി.കൊല്ലം മയ്യനാട്...