ചിരിയുടെ അമിട്ടുമായി സാഹസം ഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്ത്.


ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
21 ഗ്രാം, ഫീനിക്സ് എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്കു ശേഷം ഫ്രണ്ട് റോപ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
21 ഗ്രാം സംവിധാനം ചെയ്തതും ബിബിൻ കൃഷ്ണയാണ്
ഒരുപക്ഷെ ഇത്രയും അഭിനേതാക്കളെ ഒന്നിച്ചണിനിരത്തിക്കൊണ്ടുള്ള ആദ്യ പോസ്റ്ററുമായിരിക്കും ഈ ചിത്രത്തിൻ്റേത്
നരേനും, ശബറീഷ് വർമ്മയും, ബാബു ആൻ്റെണിയും, ഭഗത് മാനുവലും, റംസാൻ, കാർത്തിക്ക് യോഗി, വർഷാരമേഷ്, ടെസ്സാ ജോസഫ് തുടങ്ങി മലയാള സിനിമയിലെ സീനിയേഴ്സും, ജൂനിയേഴ്സും ഒരുപോലെ ഈ പോസ്റ്ററിൽ കാണാം.
ഹ്യൂമർ ആക്ഷൻ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് അണിയറപ്രവർത്തകർ നേരത്തേ വ്യക്തമാക്കിയിരുന്നു.
ആ ജോണറിന് ബലമേകും വിധത്തിൽത്തന്നെ യാണ് ഈ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഈ പോസ്റ്ററിന് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിച്ചു വരുന്നത്.
ബൈജു സന്തോഷ്, അജു വർഗീസ്,
ജീവാ ജോസഫ്, വിനീത് തട്ടിൽ സജിൻ ചെറുകയിൽ, മേജർ രവി, യോഗി ജാപി, ഹരി ശിവറാം, ജയശ്രീ,ആൻസലിം തുടങ്ങിയവരും ഓഡിയേഷനിലൂടെ തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

Leave a Reply

spot_img

Related articles

ഷാജി പാപ്പനും കൂട്ടരും വീണ്ടും പ്രേക്ഷകർക്കു മുന്നിൽ ആട്-3 ക്കു തിരി തെളിഞ്ഞു

പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ.അട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെ യാണ് ഈ കഥാപാത്രങ്ങളെ പ്രേക്ഷകർ കൈയ്യടിച്ചു...

‘അമ്മ’, മാതൃദിനത്തിൽ അമ്മയ്ക്കൊപ്പമുള്ള ബാല്യകാല ചിത്രം പങ്കുവച്ച് മോഹൻലാൽ

ഇന്ന് ലോക മാതൃദിനം. സോഷ്യൽ മീഡിയ നിറയെ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. ഇതിൽ താരങ്ങളും ഉണ്ട്. ഇപ്പോഴിതാ മാതൃ...

സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സിനിമ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു

സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സിനിമ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു.സത്യജിത് റേ പുരസ്കാരത്തിൻ ഛായാഗ്രഹകനായ എസ് കുമാറും ,സത്യജിത് സാഹിത്യ അവാർഡിന് എഴുത്തുകാരിയായ കെ...

സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല, അദ്ദേഹത്തെ ഒറ്റ തിരിഞ്ഞ് അക്രമിക്കാൻ വിട്ടുകൊടുക്കില്ല; ആന്റോ ആന്റണി എം പി

സണ്ണി ജോസഫിന് വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ആന്റോ ആന്റണി M P. വെള്ളാപ്പളളി നടേശൻ ബി.ജെ.പി.യുടെയും, സി.പി.ഐ.എമ്മിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ വളരെ ശക്തമായി പ്രവർത്തിക്കുന്നുണ്ട്....