‘സർക്കാരിന് വാശിയില്ല; സമരം തീർക്കണം എന്ന് സമരക്കാർ കൂടി വിചാരിക്കേണ്ടേ’; മുഖ്യമന്ത്രി

ആശാവർക്കേഴ്സിന്റെ സമരം തീർക്കണം എന്ന് സമരക്കാർ കൂടി വിചാരിക്കേണ്ടേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെ സംബന്ധിച്ചിടത്തോളം വാശിയുടെ പ്രശ്നമല്ല. ഇതിൽ വാശിയൊന്നും സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാർ 6000 രൂപയാണ് ഓണറേറിയത്തിൽ വർധിപ്പിച്ചത്. 13000 രൂപയിൽ 10000 രൂപയും സംസ്ഥാനമാണ് നൽകുന്നത്. ഇത്രയും നൽകുന്ന സർക്കാരിന് എതിരെയാണോ, അതോ കേന്ദ്രത്തിന് എതിരെയാണോ എന്ന് ആശമാർ ആലോചിക്കണമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ആശമാരിൽ 95 ശതമാനവും സമരത്തിലിലില്ല. എന്നിട്ടും അവരെ അവഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ചു തവണ സർക്കാർ ചർച്ച നടത്തി. തൊഴിൽ മന്ത്രിയും ചർച്ച നടത്തി.സർക്കാർ നടപ്പാക്കാൻ പറ്റുന്ന പലതും ഇതിനകം നടപ്പിലാക്കി കഴിഞ്ഞു. എല്ലാം ചെയ്തു എന്നിട്ടും 21000 രൂപ എന്ന നിലപാടിൽ നിൽക്കുന്നുവെന്ന് മുഖമന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

ഗവർണർ ആരിഫ് ഖാനെ വഴിയിൽ തടഞ്ഞ കേസിലെ പ്രതിക്ക് സിൻ്റിക്കേറ്റ് അംഗമായി നിയമനം

ഗവർണർ ആരിഫ് ഖാനെ വഴിയിൽ തടഞ്ഞ കേസിലെ പ്രതിയായ എസ്എഫ്ഐ നേതാവിന് ശ്രീനാരായണ ഓപൺ സർവകലാശാലയിൽ സിൻ്റിക്കേറ്റ് അംഗമായി നിയമനം.എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ...

കൊല്ലം പുനലൂരിൽ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.

കൊല്ലം പുനലൂരിൽ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.പുനലൂർ വാളക്കോട് സ്വദേശി സായുഷ് ദേവ്, മണിയാർ സ്വദേശി സുമേഷ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ്...

ശബരിമല സന്നിധാനത്ത് പുതിയ ഭസ്മകുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ

ശബരിമല സന്നിധാനത്ത് നിർമ്മിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ രാവിലെ 8.30 നും 9.30 നും മദ്ധ്യേ തിരുവിതാംകൂർ...

ചേർത്തലയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയിൽ

ചേർത്തലയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയിൽ.മാരാരിക്കുളം സ്വദേശി ജപ്പാൻ എന്ന് വിളിക്കുന്ന അലക്സാണ് അറസ്റ്റിൽ ആയത്. ഈ ഡ്രൈവറെക്കുറിച്ച് യാത്രക്കാർ...