പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് കുടിശ്ശിക പൂർണ്ണമായും തീർപ്പാക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചു

സംസ്ഥാനത്തെ പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് കുടിശ്ശിക പൂർണ്ണമായും തീർപ്പാക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചു.ഇതിന്‍റെ ഭാഗമായി 30 കോടി രൂപ കൂടി അധികമായി അനുവദിച്ച്‌ സർക്കാർ ഉത്തരവിറക്കിയതായി പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി അറിയിച്ചു. ഒ.ഇ.സി., ഒ.ബി.സി. വിഭാഗങ്ങളിലെ പോസ്റ്റ് മെട്രിക് വിദ്യാർഥികള്‍ക്ക് സ്‌കോളർഷിപ്പ് ഇനത്തില്‍ ലഭിക്കാനുണ്ടായിരുന്ന 310 കോടി രൂപയുടെ കുടിശ്ശികയാണ് ഇതോടെ പൂർണ്ണമായും തീർപ്പാക്കുന്നത്. വിദ്യാർഥികളുടെ പഠനം സാമ്പത്തിക പ്രതിസന്ധി മൂലം തടസ്സപ്പെടാതിരിക്കാനും അർഹമായ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കാനും സർക്കാർ പ്രത്യേക പരിഗണനയാണ് നല്‍കുന്നത്.

Leave a Reply

spot_img

Related articles

മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് പിണറായി വിജയൻ

ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾ...

ഗണേഷ് കുമാറിന് സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതിലുള്ള നിരാശയെന്ന് ജി സുകുമാരൻ നായർ

മുൻ മന്ത്രി ഗണേഷ് കുമാറിന് സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതിലുള്ള നിരാശയെന്ന് എൻ.എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.സ്വന്തം അച്ഛന് എതിരെ പോലും പറഞ്ഞിട്ടുള്ള...

കവണാറ്റിൻകര ടൂറിസം ജലമേള ഓഗസ്റ്റ് 27ന് ; കളിവള്ളങ്ങളുടെ രജിട്രേഷൻ ഓഗസ്റ്റ് 15 മുതൽ 23 വരെ

38-ാമത് കവണാറ്റിൻകര ടൂറിസം ജലമേള ഓഗസ്റ്റ് 27ന് നടക്കും. കളിവള്ളങ്ങളുടെ രജിട്രേഷൻ ഓഗസ്റ്റ് 15 മുതൽ 23 വരെയാണ്. ഈ ദിവസങ്ങളിൽ വൈകുന്നേരം 3...

ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും ഇത് ‘സർക്കാർ സ്പോൺസേർഡ് മരണം’ ആണെന്നും പി എ മുഹമ്മദ് റിയാസ്

കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും ഇത് സർക്കാരിന്‍റെ നിർദയമായ നിലപാട് മൂലമുണ്ടായ 'സർക്കാർ സ്പോൺസേർഡ് മരണം' ആണെന്നും മുൻ...