മലയാളി ആവാൻ ശ്രമിക്കുകയാണ് താനെന്ന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ എഴുത്തിന്റെ സുവര്‍ണ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍.ശ്രീധരൻ പിള്ള 250 ലധികം പുസ്തകം രചിച്ചു. ഇത് ഒരു പ്രത്യേകതയുള്ള പരിപാടിയാണ്. തന്റെ ജന്മഭൂമി ഗോവയും കർമ്മ ഭൂമി കേരളവും. ശ്രീധരൻ പിള്ളയുടെ കർമ്മഭൂമി ഗോവയും ജന്മഭൂമി കേരളവുമാണ്. ഒരു വർഷത്തിനകം മലയാള ഭാഷ പഠിക്കും. മലയാളം സംസാരിക്കുമെന്നും ഗവർണർ പറഞ്ഞു.ചരിത്രപരമായ ഒരു ചടങ്ങാണ് നടക്കുന്നത്. കേരളവും ഗോവയും തമ്മിൽ സമാനതകൾ ഏറെയാണ്. നല്ലത്, രാഷ്ട്രീയം എന്ന രണ്ട് പദങ്ങൾ തമ്മിൽ ഇന്ന് വലിയ വ്യത്യാസം ഉണ്ട്. നല്ല രാഷ്ട്രീയകാരൻ ആവണമെങ്കിൽ ആദ്യം നല്ല മനുഷ്യൻ ആവണം.