‘ഒരു വർഷത്തിനകം മലയാളം പഠിക്കും, മലയാളം സംസാരിക്കും’, മലയാളി ആവാൻ ശ്രമിക്കുകയാണെന്ന് ഗവർണർ

മലയാളി ആവാൻ ശ്രമിക്കുകയാണ് താനെന്ന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ എഴുത്തിന്റെ സുവര്‍ണ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍.ശ്രീധരൻ പിള്ള 250 ലധികം പുസ്തകം രചിച്ചു. ഇത് ഒരു പ്രത്യേകതയുള്ള പരിപാടിയാണ്. തന്റെ ജന്മഭൂമി ഗോവയും കർമ്മ ഭൂമി കേരളവും. ശ്രീധരൻ പിള്ളയുടെ കർമ്മഭൂമി ഗോവയും ജന്മഭൂമി കേരളവുമാണ്. ഒരു വർഷത്തിനകം മലയാള ഭാഷ പഠിക്കും. മലയാളം സംസാരിക്കുമെന്നും ഗവർണർ പറഞ്ഞു.ചരിത്രപരമായ ഒരു ചടങ്ങാണ് നടക്കുന്നത്. കേരളവും ഗോവയും തമ്മിൽ സമാനതകൾ ഏറെയാണ്. നല്ലത്, രാഷ്ട്രീയം എന്ന രണ്ട് പദങ്ങൾ തമ്മിൽ ഇന്ന് വലിയ വ്യത്യാസം ഉണ്ട്. നല്ല രാഷ്ട്രീയകാരൻ ആവണമെങ്കിൽ ആദ്യം നല്ല മനുഷ്യൻ ആവണം.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....