എസ്.എസ്.എല്‍.സി., ഹയർ സെക്കൻഡറി പരീക്ഷകള്‍ക്കു നല്‍കേണ്ട ഗ്രേസ് മാർക്ക് തീരുമാനമായി

സംസ്ഥാനം മുതല്‍ അന്താരാഷ്ട്രതലം വരെയുള്ള മത്സരങ്ങളിലെ നേട്ടം പരിഗണിച്ച്‌ മൂന്നു മുതല്‍ 100 മാർക്കുവരെ നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.ചില ദേശീയ കായിക മത്സരങ്ങളിലെ നേട്ടം കണക്കാക്കി, പ്ലസ് വണ്‍ പ്രവേശനത്തിന് ഒന്നോ രണ്ടോ ബോണസ് പോയിന്റ് നല്‍കിയിരുന്നത് ഒഴിവാക്കി.

ഗ്രേസ് മാർക്കുള്ളവർ ഇരട്ട ആനുകൂല്യം നേടുന്നുവെന്ന വിമർശനം കണക്കിലെടുത്താണ് ഈ നടപടി.എട്ടോ ഒമ്ബതോ ക്ലാസുകളിലെ ദേശീയ സംസ്ഥാന മത്സരത്തിലെ നേട്ടം പത്താംക്ലാസില്‍ പരിഗണിക്കാനുള്ള വ്യവസ്ഥകളും നിർദേശിച്ചു.

എട്ടാംക്ലാസിലെ മെറിറ്റുവെച്ചാണ് അപേക്ഷിക്കുന്നതെങ്കില്‍ ഒമ്ബതിലോ പത്തിലോ ജില്ലാതലത്തില്‍ മത്സരിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒമ്ബതിലെ മെറിറ്റു വെച്ചാണെങ്കില്‍ പത്താംക്ലാസില്‍ ജില്ലാ മത്സരത്തില്‍ കുറയാത്ത സർട്ടിഫിക്കറ്റ് വേണം. വിവിധ ഇനങ്ങളില്‍ പങ്കെടുത്ത് അർഹത നേടിയെങ്കില്‍ അവരുടെ ഏറ്റവും കൂടുതലുള്ള മാർക്കു മാത്രമേ പരിഗണിക്കൂ.

ഗ്രേസ് മാർക്ക്

സ്കൂള്‍ കലോത്സവം, ശാസ്ത്രോത്സവം, ശാസ്ത്രസെമിനാർ, സി.വി. രാമൻ ഉപന്യാസ മത്സരം, ശ്രീനിവാസ രാമാനുജൻ മെമ്മോറിയല്‍ പ്രസന്റേഷൻ, വാർത്തവായന മത്സരം, ഭാസ്കരാചാര്യ സെമിനാർ, ടാലന്റ് സെർച്ച്‌ (എല്ലാം സംസ്ഥാനതലം) – എ ഗ്രേഡ് -20, ബി ഗ്രേഡ് -15, സി ഗ്രേഡ്- 10. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നിശ്ചയിച്ച്‌ നല്‍കുന്നവയ്ക്ക് 20, 17, 14 മാർക്ക്‌ വീതം.

സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം -25(എ), 20 (ബി), 15 (സി)
ജൂനിയർ റെഡ്‌ക്രോസ് -10
സ്റ്റുഡന്റ് പോലീസ് കാഡറ്റ് പ്രോജക്‌ട് -20
സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ് -20(എ), 15 (ബി), 10 (സി)
ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുത്തവർക്ക് -25

കായികം

അന്തർദേശീയ മത്സരം: ഒന്നാം സ്ഥാനം -100, രണ്ടാം സ്ഥാനം -90, മൂന്നാം സ്ഥാനം- 80, പങ്കെടുക്കുന്നവർക്ക് -75
ദേശീയ മത്സരം: ഒന്നാംസ്ഥാനം – 50, രണ്ടാംസ്ഥാനം -40, മൂന്നാംസ്ഥാനം -30, പങ്കെടുക്കുന്നവർക്ക് -25
സംസ്ഥാനതലം: ഒന്നാംസ്ഥാനം 20, രണ്ടാംസ്ഥാനം -17, മൂന്നാംസ്ഥാനം -14
അസോസിയേഷൻ മത്സരങ്ങള്‍ -7

എൻ.സി.സി.

എൻ.സി.സി. (റിപ്പബ്ലിക് ഡേ പരേഡ്, താല്‍ സൈനിക ക്യാമ്ബ് തുടങ്ങിയ ക്യാമ്ബുകള്‍) -40
പ്രീ ആർ.ഡി. അടക്കം മറ്റ് വിവിധ ദേശീയ ക്യാമ്ബുകള്‍ -30
75 ശതമാനം പരേഡ് അറ്റൻഡൻസ്, സേവനപരിപാടികള്‍- 20

സ്കൗട്‌സ് ആൻഡ് ഗൈഡ്‌സ്

(80 ശതമാനം ഹാജർ ഉള്‍പ്പെടെയുള്ള പങ്കാളിത്തം)-25 (ഹയർ സെക്കൻഡറി)
രാജ്യപുരസ്‌കാർ/ചീഫ് മിനിസ്റ്റർഷീല്‍ഡ് -40 (ഹയർ സെക്കൻഡറി)
രാഷ്ട്രപതി അവാർഡ് – 50 (ഹയർ സെക്കൻഡറി)
ഹൈസ്കൂള്‍ വിഭാഗം : 80 ശതമാനം ഹാജർ ഉള്‍പ്പെടെയുള്ള പങ്കാളിത്തം – 18
രാജ്യപുരസ്കാർ/ ചീഫ് മിനിസ്റ്റർ ഷീല്‍ഡ് -20
രാഷ്ട്രപതി അവാർഡ് -25
എൻ.എസ്.എസ്. (റിപ്പബ്ളിക്‌ഡേ ക്യാമ്ബ് ) -40
എൻ.എസ്.എസ്. സർട്ടിഫിക്കറ്റുള്ളവർ -20
ലിറ്റില്‍ കൈറ്റ്‌സ് -15
ജവാഹർലാല്‍ നെഹ്‌റു നാഷണല്‍ എക്‌സിബിഷൻ -25
ബാലശ്രീ അവാർഡ് -15
ലീഗല്‍ സർവീസസ് അതോറിറ്റി ക്വിസ് ഫസ്റ്റ് വിന്നർ ടീം -5, സെക്കൻഡ് വിന്നർടീം -3
സർഗോത്സവം -15 (എ ഗ്രേഡ്), 10 (ബി ഗ്രേഡ്)
സതേണ്‍ ഇന്ത്യ സയൻസ് ഫെയർ -22 (ആദ്യ മൂന്ന് സ്ഥാനക്കാർക്ക്)

Leave a Reply

spot_img

Related articles

ആർ.എസ്.എസ് നേതാവ് ഗുരുമൂർത്തി രാജ്ഭവനില്‍ രാഷ്ട്രീയ പ്രസംഗം നടത്തിയതില്‍ വിമർശനവുമായി വി.ഡി. സതീശൻ

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ ആർ.എസ്.എസ് നേതാവ് ഗുരുമൂർത്തി രാഷ്ട്രീയ പ്രസംഗം നടത്തിയതില്‍ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ....

പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു, വിജയശതമാനം കുറഞ്ഞു 77.81%

പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു, വിജയശതമാനം കുറഞ്ഞു 77.81% . 30145 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. സേ പരീക്ഷ ജൂണ്‍...

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. മഞ്ഞ അലർട്ട് 23/05/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,...

കേരളത്തിലെ ദേശീയപാത നിർമാണം: വീഴ്ച അന്വേഷിക്കാൻ കേന്ദ്രം മൂന്നം​ഗ സംഘത്തെ അയച്ചു

കേരളത്തിൽ ദേശീയ പാതയിലെ നിർമ്മാണ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ അയച്ച് കേന്ദ്രം. ഐഐടി പ്രൊഫസർ കെ ആർ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നം​ഗ സമിതി...