മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്

അപമര്യാദയായി പെരുമാറിയെന്ന തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്.

തമ്ബാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍ എച്ച്‌ യദുവിനെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് പൊലീസിന്‍റെ നടപടി. അതേസമയം, കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് മേയർക്കെതിരെയുള്ള പരാതിയില്‍ കേസെടുത്തിട്ടില്ല.

കെഎസ്‌ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് തുടക്കമെന്ന് മേയർ ആര്യ രാജേന്ദ്രൻ ആരോപിച്ചു. സൈഡ് തന്നില്ല എന്നതല്ല പ്രശ്നം. ഡ്രൈവറുടെ മോശം പെരുമാറ്റമാണ് ചോദ്യം ചെയ്തത്. മേയർ എന്ന അധികാരം ഒന്നും ഉപയോഗിച്ചില്ലെന്നും ഡൈവർ രാത്രി വിളിച്ച്‌ ക്ഷമ ചോദിച്ചെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു. കെഎസ്‌ആര്‍ടിസി ഡ്രൈവർക്കെതിരെ നിയമ നടപടി തുടരുമെന്ന് മേയർ കൂട്ടിച്ചേര്‍ത്തു. അതേസമയം, മേയറും , എംഎൽഎയും സഞ്ചരിച്ചിരുന്ന സംഘവുമാണ് മോശമായി പെരുമാറിയതെന്നും ഇടത് വശം ചേർന്ന് ഓവർടേക്ക് ചെയ്തത് മേയർ സഞ്ചരിച്ച കാറാണെന്നും, തനിക്ക് അവരെ അറിയില്ലായിരുന്നുവെന്നും കെഎസ്‌ആര്‍ടിസി ഡ്രൈവർ യദു മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

spot_img

Related articles

ടി പി എം സാഹീർ അന്തരിച്ചു

കോഴിക്കോട് സൗത്ത് മുൻ എം എൽ എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി പി എം സാഹീർ (83) അന്തരിച്ചു.ഭാര്യ: മുൻ...

കുറിപ്പടി നിർബന്ധം; സിറിഞ്ചും വേദനസംഹാരികളും നൽകുന്നതിൽ കർശന നിയന്ത്രണം; മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല

കുറിപ്പടി നിർബന്ധം; സിറിഞ്ചും വേദനസംഹാരികളും നൽകുന്നതിൽ കർശന നിയന്ത്രണം; മെഡിക്കൽ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി രമേശ് ചെന്നിത്തല.മരുന്ന് കുറിപ്പടി ഇല്ലാതെ വേദനസംഹാരികളോ സിറിഞ്ചോ വിൽക്കരുതെന്ന്...

ഫേസ്ബുക്ക് ലൈവിലൂടെ വിദ്യാർത്ഥികളെ അപകീർത്തിപ്പെടുത്തി’; മേജർ രവിക്ക് വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

ദില്ലി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ളസ് ടു വിദ്യാർത്ഥിനി മാളവിക ആർ തീക്കാടനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.ഫേസ്ബുക്ക് ലൈവിലൂടെ...

അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം വീട്ടുവളപ്പില്‍

സിക്കിമിലെ നാംചി ജില്ലയിലുള്ള സമർഡുങ്ങിൽ നിർമ്മാണത്തിലിരിക്കുന്ന NHPC ടീസ്റ്റ സ്റ്റേജ്-VI ജലവൈദ്യുത പദ്ധതിയുടെ 'ഹെഡ് റേസ് ടണലിൽ' (HRT) സംഭവിച്ച സ്ഫോടനത്തിൽ മരിച്ച മലയാളി...