യാക്കോബായ സുറിയാനി സഭയുടെ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ കബറടക്ക ചടങ്ങുകൾ പൂർത്തിയായി.ശ്രേഷ്ഠ ബാവയ്ക്ക് വിട നൽകാൻ ആയിരങ്ങളാണ് പുത്തൻകുരിശിലെ സഭാ ആസ്ഥാനത്തെത്തിയത്. വൈകിട്ട് 3 മണിയോടെയാണ് പുത്തൻകുരിശ് മാർ അത്തനേഷ്യസ് കത്തീഡ്രലിൽ സംസ്കാര ശുശ്രൂഷകൾക്ക് തുടക്കമായത്.മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്‍റെ മുഖ്യ കാർമികത്വത്തിൽ ആയിരുന്നു കബറടക്ക ശുശ്രൂഷകള്‍. 5.40ഓടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. പാത്രിയർക്കീസ് സെന്‍ററിനോട് ചേർന്ന കത്തീഡ്രലിൽ പ്രത്യേകം തയ്യാർ ആക്കിയ കല്ലറയിൽ ആണ് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായെ കബറടക്കിയത്.അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും എത്തിയ മെത്രൊപ്പൊലീത്തമാരും ചടങ്ങിൽ കാർമ്മികരായി. 25 വർഷക്കാലം സഭയെ നയിച്ച വ്യക്തിത്വമാണ് ഇദ്ദേഹം. സർക്കാരിന്‍റെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് അദ്ദേഹത്തിന് ആദരമർപ്പിച്ചത്. സംസ്ഥാന സർക്കാരിന്‍റെ അനുശോചന സന്ദേശം മന്ത്രി വി എൻ വാസവൻ അറിയിച്ചു. ജോസഫ് മാർ ഗ്രിഗോറിയോസ് പിൻഗാമിയാകണമെന്നാണ് ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ വിൽപത്രത്തിൽ അറിയിച്ചിരിക്കുന്നത്ജോസഫ് മാർ ഗ്രിഗോറിയോസ് പിൻഗാമിയാകണമെന്നാണ് ആഗ്രഹമെന്നും എന്നാൽ ഇക്കാര്യം സഭയ്ക്ക് തീരുമാനിക്കാമെന്നും വിൽപത്രത്തിൽ ബാവ പറയുന്നു. ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, നടൻ മമ്മൂട്ടി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.