വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിരാഹാര സമരം നടത്തിയിരുന്ന മാവോയിസ്റ്റ് രൂപേഷിന്റെ ആരോഗ്യ നില ഗുരുതരം

മഞ്ഞപ്പിത്തം പിടിപെട്ടതിനെ തുടർന്ന് രൂപേഷിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തൻ്റെ ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’ എന്ന നോവൽ പ്രസിദ്ധീകരിക്കാൻ ജയിലധികൃതർ അനുമതി നൽകാത്തതിനെ തുടർന്നാണ് മെയ് 22ന് വൈകുന്നേരം മുതൽ രൂപേഷ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. സമരം ഏഴു ദിവസം പിന്നിട്ടതിനിടെയാണ് രൂപേഷിന് മഞ്ഞപ്പിത്തം കൂടി പിടിപെട്ടിരിക്കുന്നത്. മൂന്നുദിവസമായി ആശുപത്രിയിൽ കഴിയുന്ന രൂപേഷിനെ കാണാൻ ബന്ധുക്കളും സുഹൃത്തുക്കളും അനുമതി തേടിയെങ്കിലും പോലീസ് അനുമതി നൽകിയില്ല. നോവലിൽ ജയിൽ, യുഎപിഎ നിയമം, കോടതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പരാമർശങ്ങളുണ്ടെന്നതാണ് അനുമതി നിഷേധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...