ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്നറിയാം. പി വി അൻവറും നിലപാട് വ്യക്തമാക്കും

നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെയും ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷമായിരിക്കും പ്രഖ്യാപനം. അൻവർ വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാൻ ഇന്ന് യുഡിഎഫ് യോഗവുമുണ്ട്. തിരുവനന്തപുരത്ത് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനും പിന്നാലെ നടക്കുന്ന മുന്നണി യോഗത്തിനും ശേഷമായിരിക്കും എൽഡിഎഫിൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനം.പി.വി അൻവറോ , അദ്ദേഹത്തിൻ്റെ ഒരു സ്ഥാനാർത്ഥിയോ മത്സരിക്കുമോയെന്നും ഇന്ന് അറിയാം. യുഡിഎഫ് ഘടകകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാനാണ് അൻവറിന്റെ തീരുമാനം. യുഡിഎഫ് വാതിൽ തുറക്കാത്തതിന്റെ രോഷമാണു പി.വി.അൻവർ പുറത്തുപറയുന്നതെങ്കിലും അദ്ദേഹത്തിന്റെ യഥാർഥ പ്രശ്ന‌ം നിലമ്പൂരിലെ ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർഥിത്വമാണെന്നു കോൺഗ്രസ് നേതൃത്വം കരുതുന്നു.വി.എസ്.ജോയിക്കുവേണ്ടി പരസ്യമായി വാദിച്ച അൻവർ ഒരുഘട്ടത്തിൽ തന്റെ അഭിപ്രായം കോൺഗ്രസിന്റെയും അഭിപ്രായമാകുമെന്നു കരുതുകയും ചെയ്തു. എന്നാൽ, ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം കോൺഗ്രസിലെയും , ലീഗിലേയും ചർച്ചകളിൽ ഷൗക്കത്തിനായിരുന്നു മുൻതൂക്കം.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...