ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച് ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവം; കുടുംബത്തിൻ്റെ ക്ഷേമം ഉറപ്പാക്കാൻ അടിയന്തിര നടപടിയെന്ന് മന്ത്രി

ആലപ്പുഴ ആര്യാട് ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ കുടുംബത്തിൻ്റെ അതിജീവനവും ക്ഷേമവും ഉറപ്പാക്കാൻ എല്ലാ നടപടികളും കൈക്കൊണ്ടുവരികയാണെന്ന് സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു. ജില്ലാ സാമൂഹ്യനീതി ഓഫീസർ സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തെ അതിജീവിക്കാനും സമൂഹത്തിൽ ഒറ്റക്കല്ലെന്ന വിശ്വാസം സൃഷ്ടിക്കാനുമാണ് അടിയന്തര നടപടികൾ കൈക്കൊള്ളുന്നത്.തീവ്രഭിന്നശേഷിയുള്ള വിഷ്ണുവിൻ്റെ ദൈനംദിന കാര്യങ്ങളും നോക്കിയിരുന്നത് അച്ഛൻ സുരേഷായിരുന്നു. ചലനശേഷി കുറഞ്ഞ വിഷ്ണുവിനെ രണ്ടാഴ്ചയിലൊരിക്കൽ കോമളപുരം നോർത്ത് ആര്യാടുള്ള വീട്ടിലെത്തി പരിശോധിച്ച് വൈദ്യസഹായം നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന ക്രമീകരണം ഒരുക്കും.കുടുംബാംഗങ്ങൾക്ക് ആവശ്യമായ കൗൺസലിംഗ് സേവനവും ആരോഗ്യ വകുപ്പ് മുഖേന നൽകും. വിഷ്ണുവിന് ഭിന്നശേഷി പെൻഷൻ നൽകി വരുന്നുണ്ട്. ലൈഫ് ഭവനപദ്ധതിയിൽ ഗുണഭോക്തൃ പട്ടികയിലുള്ള കുടുംബത്തിൻ്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തുടർനടപടികൾ വേഗത്തിലാക്കാൻ പഞ്ചായത്ത് അധികൃതർക്ക് നിർദ്ദേശം നൽകും. സുരേഷ് ജോലി ചെയ്തിരുന്ന കോമളപുരം സ്പിന്നിംഗ് മില്ലിലെ ജനറൽ മാനേജരുമായി (യൂണിറ്റ് ഇൻ ചാർജ്) ആശ്രിതനിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. പി എഫ് ആനുകൂല്യങ്ങൾ എത്രയും വേഗം ലഭ്യമാക്കാനും സ്ഥാപനം നടപടി സ്വീകരിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര ആശ്വാസ സഹായമായി സ്ഥാപനത്തിലെ ജീവനക്കാരും തൊഴിലാളികളും ഒരു ദിവസത്തെ വേതനം കുടുംബത്തിന് നൽകുമെന്നും അറിയിച്ചിട്ടുണ്ട്. വീട് നിർമ്മിക്കാൻ സർക്കാർ സഹായത്തിന് പുറമെ വേണ്ടി വരുന്ന തുക കണ്ടെത്താൻ സ്പിന്നിംഗ് മില്ലുകളുടെ ചുമതലയുള്ള എം ഡിയുമായി ബന്ധപ്പെട്ട് വേണ്ടത് ചെയ്യും. സ്ഥിരം ജോലി ലഭിക്കും വരെ വിഷ്ണുവിൻ്റെ അമ്മയ്ക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന സ്വാശ്രയ പദ്ധതിയിൽ ധനസഹായം നൽകാനും പരിരക്ഷ പദ്ധതി പ്രകാരം അടിയന്തര ആശ്വാസധനം ലഭ്യമാക്കാനും നടപടി കൈക്കൊള്ളും. പദ്ധതികൾക്കുള്ള അപേക്ഷ തയ്യാറാക്കി നൽകാൻ സായംപ്രഭ ഹോംകെയർ ഗിവർക്ക് ചുമതല നൽകിയിട്ടുണ്ട്.പ്രയാസം അനുഭവിക്കുന്ന ഭിന്നശേഷിക്കാർക്കും കുടുംബങ്ങൾക്കും സാമൂഹ്യ-മാനസിക പിന്തുണ നൽകുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ സ്ഥിരം സംവിധാനം ഒരുക്കുന്നത് ആലോചിക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

Leave a Reply

spot_img

Related articles

യാക്കോബായ സുറിയാനി സഭയിൽ പെസഹാ കുർബാന വ്യാഴാഴ്ച പുലർച്ചെ അർപ്പിക്കുന്നതിന് തീരുമാനം

യാക്കോബായ സുറിയാനി സഭയിൽ പെസഹാ കുർബാന വ്യാഴാഴ്ച പുലർച്ചെ അർപ്പിക്കുന്നതിന് തീരുമാനം.നാളുകളായി പെസഹാ ബുധനാഴ്‌ച രാത്രി നടത്തിയിരുന്ന ശുശ്രൂഷയാണു പെസഹാ വ്യാഴാഴ്‌ച പുലർച്ചെ നടത്താൻ...

ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി

സിപിഎമ്മുമായി ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി.നല്ല മന്ത്രിയായിരുന്നു, ജനകീയനുമെന്ന് വെള്ളാപ്പള്ളിആലപ്പുഴ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലാണ്...

മറിയ ഉമ്മൻ ചെങ്ങന്നൂരിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹം

നിയമസഭ തെരഞ്ഞെടുപ്പിൽ മറിയ ഉമ്മൻ ചെങ്ങന്നൂരിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹം.എന്നാൽ കുടുംബത്തിൽ നിന്ന് രണ്ട് പേർ മത്സരിക്കില്ലെന്നും മറിയ മത്സരിക്കുന്നില്ലെന്നും സഹോദരൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിട്ടുണ്ട്.ഇതോടൊപ്പം...

വിവാഹ റിസപ്ഷനിടെ സുഹൃത്തുക്കളുടെ സർപ്രൈസ് ഗുണ്ട്; അവശയായി വീണ് നവവധു

കൊച്ചിയിൽ വിവാഹ ദിവസം സുഹൃത്തുക്കൾ ഗുണ്ട് പൊട്ടിച്ചതിന് പിന്നാലെ ശബ്ദം താങ്ങാനാകാതെ അവശയായിവീണ് നവ വധു.ഞായറാഴ്ച വൈകീട്ട് മരട് ഭാഗത്തെ ഹാളിലായിരുന്നു സംഭവം.വിവാഹ റിസപ്ഷനായി...