ലൈഫ് സർട്ടിഫിക്കറ്റ് നവംബർ 30നകം നൽകണം

 ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പത്രപ്രവർത്തക – പത്രപ്രവർത്തകേതര പെൻഷൻ വാങ്ങുന്നവർ നവംബർ 30നകം ലൈഫ് സർട്ടിഫിക്കറ്റ് നൽകണം. നവംബർ മാസത്തെ തീയതിയിലുള്ള  ‘ജീവൻ പ്രമാണി’ന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോ, നവംബർ മാസത്തെ തീയതിയിലുള്ള ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റോ ആണ് നൽകേണ്ടത്. ലൈഫ് സർട്ടിഫിക്കറ്റിന്റെ മാതൃക prd.kerala.gov.in/en/forms ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഇതിലെ രണ്ടാം ഭാഗത്ത് പെൻഷണറുടെ നിലവിലെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി സ്വയം സാക്ഷ്യപ്പെടുത്തി നൽകണം.  

ഏത് ജില്ലയിൽ നിന്നാണോ നിലവിൽ പെൻഷൻ സംബന്ധമായ രേഖകൾ സമർപ്പിക്കുന്നത് അതാത് ജില്ലാ ഇൻഫർമേഷൻ ഓഫീസിലാണ് ലൈഫ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. മറ്റൊരാൾ മുഖേന ലൈഫ് സർട്ടിഫിക്കറ്റ് എത്തിക്കുന്ന പെൻഷണർമാർ സ്വന്തം ഫോട്ടോ പതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് കൂടി നൽകണം. കൂടുതൽ വിവരങ്ങൾ 0471-2517351 ലും ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിലും ലഭിക്കും.

Leave a Reply

spot_img

Related articles

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി.എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം...

അയർകുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ

കോട്ടയം അയർകുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ. മക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മക്കള്‍ക്ക് നീതി ഉണ്ടാകാൻ ഏതറ്റം വരെ പോകുമെന്നും...

ട്രാവലർ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

ഈരാറ്റുപേട്ട വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു. കുമരകം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞത്.പരിക്കേറ്റ നിരവധി പേരെ...

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വപ്ന പദ്ധതി​​​യാ​​​യ വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തു​​​റ​​​മു​​​ഖത്തിന്‍റെ കമ്മീഷനിംഗ് മെയ് 2 ന് നടക്കും.പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്രമോ​​​ദി മേ​​​യ് ര​​​ണ്ടി​​​ന് വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖം രാജ്യത്തിന് സമർ​​​പ്പി​​​ക്കും.ഇത്...