മുനമ്പം സമരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നയാൾ കുഴഞ്ഞുവീണു മരിച്ചു

മുനമ്പം ഭൂസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മടങ്ങുകയായിരുന്ന 75 കാരൻ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്ക് മുൻപിൽ കുഴഞ്ഞുവീണ് മരിച്ചു. പെരിഞ്ഞനം വെസ്റ്റ് ആറാട്ടുകടവ് തറയിൽ ബാലൻ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം.പട്ടയം ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടായിട്ടും ഭൂമിക്ക് റവന്യൂ അവകാശങ്ങൾ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ആരോപിച്ച് നിയമപോരാട്ടം നടത്തിവരുന്നയാളാണ് ബാലൻ. പ്രദേശത്തെ കിടപ്പാടത്തിന് വഖഫ് ഭൂമിയെന്ന കാരണം പറഞ്ഞ് കരമൊടുക്കൽ ഉൾപ്പെടെ റവന്യൂ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ ഏറാനാളായി നിയമപോരാട്ടത്തിലാണ് ബാലനടക്കമുള്ളവര്‍.പ്രദേശത്ത് സമാനപ്രശ്നം നേരിടുന്നവരുടെ ഇരുപതംഗ സംഘമാണ് തിങ്കളാഴ്ച വൈകിട്ട് നാലോടെ മുനമ്പം സമരപ്പന്തലിലെത്തിയത്. മുനമ്പത്തുനിന്ന് മടങ്ങുന്ന വഴി കൊടുങ്ങല്ലൂരിൽ ഇറങ്ങിയപ്പോഴാണ് ബാലൻ കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Leave a Reply

spot_img

Related articles

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...

10 ദിവസം 420 പരിശോധന, 49 കേസ്, 3,91,000 രൂപ പിഴ, ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ്...

ബസും കാറും കൂട്ടിയിടിച്ച് അപകടം

ചങ്ങനാശ്ശേരി മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.ഇവരെ സ്വകാര്യ...

ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ല: പൊലീസ്

പാലക്കാട് കോൺഗ്രസുകാർ ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി....