വാണിയപ്പാറ പളളിയിലെ ദുരൂഹകല്ലറ ഉടൻ തുറക്കും

വാണിയപ്പാറ പളളിയിലെ ദുരൂഹകല്ലറ ഉടൻ തുറക്കും .കല്ലറ തുറക്കാന്‍ ആര്‍ഡിഓ അനുമതി ലഭിച്ചതായി പോലീസ് വ്യക്തമാക്കി.രാവിലെ പത്തുമണിയോടെ കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധന നടത്തും. കല്ലറയില്‍ പായയില്‍ പൊതിഞ്ഞുളളത് 2006 ല്‍ സംസ്‌കരിച്ച മറിയയുടെ മൃതദേഹമെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ മൂന്ന് മൃതദേഹമുണ്ടെന്നും ശാസ്ത്രീയ പരിശോധന നടത്തണമെന്നുമാണ് പളളി നിലപാട്.കാണാതായ വിലങ്ങാട് സ്വദേശി സിജോ സ്‌കറിയയുടെ മൃതദേഹമാണോ എന്നതിലും അന്വേഷണം നടക്കും.കഴിഞ്ഞ 13നാണ് സെമിത്തേരിയിലെ 38- നമ്പര്‍ കല്ലറ തുറന്നപ്പോള്‍ പെട്ടിയും സമീപത്തായി പായയില്‍ പൊതിഞ്ഞ രീതിയില്‍ മൃതദേഹവും കണ്ടത്.

Leave a Reply

spot_img

Related articles

ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറി

ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സിൻഹ ബിഹാർ സ്വദേശിയാണ്.നിലവിൽ ആഭ്യന്തര വകുപ്പിൽ അഡീഷനൽ ചീഫ് സെക്രട്ടറിയാണ്.2023ലാണ്...

വീര്യം കുറഞ്ഞ മദ്യം: മുന്നണിയെ ബോധ്യപ്പെടുത്താൻ കഴിയാത്ത നയം അടിച്ചേൽപ്പിക്കുന്നത് രാഷ്ട്രീയ വിവേകമല്ല; സമസ്ത

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം.മദ്യലഭ്യത വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുന്ന നീക്കം ദൗര്‍ഭാഗ്യകരമാണെന്ന് സുപ്രഭാതം വിമര്‍ശിച്ചു.പരിഷ്‌കരണം ബെക്കാഡി കമ്പനിയെ സഹായിക്കാനെന്ന...

‘ആദ്യം മേനോന്‍, പിന്നെ പൂക്കി, ഇപ്പോള്‍ ബക്കാർഡി’; മുഖ്യമന്ത്രിക്ക് എതിരെ പരിഹാസവുമായി വി. വസീഫ്

മുഖ്യമന്ത്രി വി ഡി സതീശനെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി വസീഫ്.സത്യപ്രതിജ്ഞ ചെയ്യുന്ന വേളയില്‍ വി.ഡി സതീശന്‍ മേനോന്‍ സതീശനായി, പിന്നീട് പൂക്കി...

ദുരിതാശ്വാസ ഫണ്ട് വകമാറ്റലില്‍ വിശദീകരണവുമായി പിണറായി വിജയന്‍

ദുരിതാശ്വാസ ഫണ്ട് വകമാറ്റലില്‍ വിശദീകരണവുമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.സിഎംഡിആര്‍എഫ് സുരക്ഷിതമാണെന്നും സിഎജി റിപ്പോര്‍ട്ട് വസ്തുതകള്‍ ഉള്‍ക്കൊള്ളാതെയാണെന്നുമാണ് പിണറായി വിജയന്‍ വിശദീകരിക്കുന്നത്.സാമ്പത്തിക വര്‍ഷാവസാനം നടക്കുന്ന...