അയർക്കുന്നത് പുഴയില്‍ ചാടി ജീവനൊടുക്കിയ അമ്മയ്ക്കും പിഞ്ചോമനകള്‍ക്കും നാടിന്റെ അന്ത്യാഞ്ജലി.ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് വൈകിട്ട് പാലാ മുത്തോലി പള്ളിയില്‍ നടന്നുഭർത്താവിന്റെ നാടായ അയർക്കുന്നത്തെ പള്ളിയില്‍ പൊതുദർശനത്തിനു ശേഷമാണ് മൃതദേഹങ്ങള്‍ ജിസ്മോളുടെ വീടായ മുത്തോലിയില്‍ എത്തിച്ചത്.പാലായിലെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ നിന്ന് രാവിലെ 9 മണിയോടെ ഭർത്താവിന്റെ നാടായ അയർക്കുന്നം ലൂർദ്മാതാ പള്ളിയിലേക്ക് ജിസ്മോളുടെയും മക്കളായ നേഹയുടെയും നോറയുടെയും മൃതദേഹങ്ങള്‍ എത്തിച്ചു. നാടിന്റെ നൊമ്ബരമായവരെ ഒരുനോക്ക് കാണാൻ പ്രിയപ്പെട്ടവർ ഒഴുകിയെത്തി. മൃതദേഹങ്ങള്‍ പാലാ മുത്തോലിയിലെ ജിസ്മോളുടെ വീട്ടിലേക്ക് എത്തിച്ച ശേഷവും അന്ത്യാഞ്ജലി അർപ്പിക്കാൻ ആളുകള്‍ ഒഴുകിയെത്തി.ഏപ്രില്‍ 15നാണ് ജിസ്മോളും രണ്ടും അഞ്ചും വയസായ പെണ്‍മക്കളുമായി അയർക്കുന്നത്ത് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. അഭിഭാഷകയായി ജിസ്മോള്‍ മുത്തോലി പഞ്ചായത്തിലെ മുൻ വൈസ്പ്രസിഡന്റ് കൂടിയായിരുന്നു. ഭർത്താവ് ജിമ്മിയുടെ വീട്ടുകാരുമായി ഉണ്ടായ കുടുംബപ്രശ്നങ്ങള്‍ ആണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ജിസ്മോളുടെ കുടുംബത്തിന്റെ ആരോപണം.