കുമരകം കോണത്താറ്റ് പുതിയ പാലം ഇന്ന് വൈകുന്നേരം മുതൽ താല്ക്കാലികമായി തുറക്കും

കുമരകം കോണത്താറ്റ് പുതിയ പാലം ഇന്ന് വൈകുന്നേരം മുതൽ താല്ക്കാലികമായി തുറക്കും. നിർമ്മാണം നടക്കുന്നതിനാൽ ഗതാഗതം ഒരു വശത്ത് കൂടെ മാത്രം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കോട്ടയം കുമരകം റോഡിലെ കോണത്താറ്റ് പുതിയ പാലത്തിലൂടെ ഇന്ന് മുതൽ താൽക്കാലികമായി ഗതാഗതം ആരംഭിക്കുന്നത്.ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ പാലത്തിലൂടെ കടത്തിവിടും. പാലത്തിൻ്റെ ആറ്റാമംഗലം പള്ളി ഭാഗത്തുള്ള നിലവിലുള്ള ബണ്ട് റോഡിനോട് ചേർന്നുള്ള സമീപന പാത്രയുടെ നിർമ്മാണം പിന്നാലെ നടത്തും.കൂടെ പാലത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തെ തുടർ പ്രവർത്തനങ്ങളും പൂർത്തീകരിക്കേണ്ടതുള്ളതിനാലാണ് ഗതാഗതം ക്രമീകരിക്കുന്നത്.. താൽക്കാലികമാണെങ്കിലും പാലം തുറക്കുന്നതിൻ്റെ പ്രധാന പ്രയോജനം കോട്ടയം – വൈക്കം, കോട്ടയം ചേർത്തല തുടങ്ങിയ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളെ ആശ്രയിക്കുന്ന യാത്രക്കാർക്കാണ്.

നിലവിൽ ബണ്ട് റോഡിലൂടെ വലിയ വാഹനങ്ങൾ കടത്തി വിടത്തതിനാൽ പാലത്തിൻ്റെ ഇരു കരകളിൽ യാത്ര അവസാനിപ്പിക്കുന്ന ബസുകളിൽ നിന്ന് ഇറങ്ങി മറുഭാഗത്ത് നടന്ന് എത്തി, അവിടെ കാത്ത് കിടക്കുന്ന അടുത്ത ബസിൽ കയറി തുടർ യാത്ര നടത്തേണ്ടിയിരുന്നു.ഇതോടൊപ്പം തിരക്കേറിയ സമയത്തെ ഗതാഗത കുരുക്കും വലിയ ദുരിതമാണ് സൃഷ്ടിച്ചിരുന്നത്.മഴ മാറി കാലാവസ്ഥ അനുകൂലമായാൽ പാലത്തിന്റെ പ്രവേശ ഭാഗത്തെ പണികൾ കൂടി അതിവേഗം നടത്തി വൈകുന്നേരത്തോടെ ഗതാഗതം ആരംഭിക്കാനാണ് ലക്ഷ്യം.ടാറിംഗ് അടക്കം പൂർത്തിയാക്കി പാലത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം പിന്നീട് മാത്രമാകും നടക്കുക..രാഷ്ട്രപതിയുടെ കുമരകം സന്ദർശനം ഈ മാസം 23 ന് നടക്കുന്നതിനാൽ പുതിയ പാലത്തിനൊപ്പം ബണ്ട് റോഡിലൂടെയും ഗതാഗതം തുടരും.ടൈൽ വിരിച്ച് റോഡിൻ്റെ പ്രധാന ഭാഗം ക്രമീകരിക്കും. ഇതോടെ വർഷങ്ങളായി കുമരകം നിവാസികൾ അനുഭവിച്ച യാത്രാ ക്ലേശത്തിന് നാളെ ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. 2022 നവംബർ ഒന്നിനാണ് നാല് മീറ്റർ മാത്രം വീതിയുണ്ടായിരുന്ന പഴയ പാലം പൊളിച്ച് പുതിയതിൻ്റെ നിർമ്മാണം ആരംഭിക്കുന്നത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....