ജെഎസ് കെ യുടെ പുതിയ പതിപ്പ് ഇന്ന് സെൻസർ ബോർഡിന് മുന്നില്‍

ജെഎസ് കെ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് സെൻസർ ബോർഡിന് മുന്നില്‍ എത്തും.ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കിയാണ് സിനിമ പുറത്തിറങ്ങുക. കോടതിയിലെ ഒരു രംഗം മ്യുട്ട് ചെയ്യണമെന്നും കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടിരുന്നു. റീ എഡിറ്റ് ചെയ്ത പതിപ്പ് സമര്‍പ്പിച്ച്‌ മൂന്നു ദിവസത്തിനകം സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡും കോടതിയെ അറിയിച്ചിരുന്നു.സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചതോടെയാണ് പ്രശ്നപരിഹാരത്തിന് വഴിതുറന്നത്. ആദ്യം നിര്‍ദേശിച്ചതുപോലെ സിനിമയിലെ 96 ഇടത്ത് കട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്നില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. പകരം സിനിമയുടെ ടൈറ്റിലില്‍ ചെറിയ മാറ്റം വരുത്തണം. ജാനകി എന്നതിനു പകരം വി ജാനകിയെന്നൊ ജാനകി വി എന്നോ ചേര്‍ക്കണം. കൂടാതെ കോടതി രംഗങ്ങളിലെ ഒരു ഭാഗം നീക്കണം. ജാനകി എന്ന പേര് വരുന്ന ഭാഗം മ്യൂട്ട് ചെയ്യണം ഇതായിരുന്നു പുതിയ നിര്‍ദേശം.

Leave a Reply

spot_img

Related articles

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ .ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന്...

‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് രമേഷ് പിഷാരടി രാജിവെച്ചു

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി രാജിവെച്ചു.സംഘടനയുടെ പ്രവർത്തനങ്ങള്‍ കോടതി കയറുന്ന സാഹചര്യം ഉണ്ടാകാൻ താൻ...

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്നുണ്ടായേക്കും

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിച്ചേക്കും.ഇത്തവണത്തെ അവാർഡ് നിർണയ ജൂറിയെ നയിക്കുന്നത് പ്രശസ്ത മലയാളി സംവിധായകൻ ജയരാജാണ്.അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ ജൂറി ചിത്രങ്ങളുടെ...

അന്‍സിബ ഹസ്സന്റെ പരാതിയില്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും

നടി അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും .കടവന്ത്ര പൊലീസായിരിക്കും ടിനി ടോമിനെതിരെ കേസെടുക്കുക.ടിനിക്കെതിരെ കേസെടുക്കാന്‍ കടവന്ത്ര പൊലീസിന് എറണാകുളം...