പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ കെ-ടെറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന് ഓർത്തഡോക്സ് സഭ.കെ-ടെറ്റ് പരീക്ഷ നടത്താൻ നിശ്ചയിച്ചിട്ടുള്ള നിരവധി കേന്ദ്രങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചുവരികയാണ്.ചില ഇടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള വഴികളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്പ്രളയബാധിത പ്രദേശങ്ങളിലെ പരീക്ഷാർഥികൾക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് അഡ്വ ബിജു ഉമ്മൻ.ഈ അസാധാരണ സാഹചര്യങ്ങൾ സർക്കാർ ഗൗരവമായി പരിഗണിച്ച് ഞായറാഴ്ച്ച നടക്കാനിരിക്കുന്ന കെ-ടെറ്റ് പരീക്ഷ മാറ്റിവെക്കുണമെന്ന് ഓർത്തഡോക്‌സ് സഭാ സെക്രട്ടറി.

