കാനന പാത വഴി ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് നല്‍കിയിരുന്ന പാസ് നിര്‍ത്തലാക്കി

കാനന പാത വഴി അയ്യപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് നല്‍കിയിരുന്ന പാസ് നിര്‍ത്തലാക്കി.തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദേവസ്വം ബോര്‍ഡ് അംഗം എ അജികുമാര്‍ വ്യക്തമാക്കി.പാസ് നല്‍കിയതിന് ശേഷം കാനനപാത വഴി വരുന്ന അയ്യപ്പഭക്തരുടെ എണ്ണം അഞ്ച് ഇരട്ടിയായി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാസ് നല്‍കേണ്ട എന്നാണ് ബോര്‍ഡിന്റെ തീരുമാനം. എരുമേലി മുതല്‍ പമ്പ വരെ 30 കിലോമീറ്റര്‍ കാനനപാതയിലൂടെ വരുന്നവര്‍ക്കായിരുന്നു പാസ് നല്‍കിയിരുന്നത്. മുക്കുഴിയില്‍ നിന്ന് ലഭിക്കുന്ന എന്‍ട്രി പാസുമായി അയ്യപ്പഭക്തര്‍ പുതുശ്ശേരി താവളത്തില്‍ എത്തണമായിരുന്നു. ഇവിടെ നിന്ന് സീല്‍ വാങ്ങി വലിയാനവട്ടം താവളത്തില്‍ എത്തി എക്‌സിറ്റ് സീല്‍ വാങ്ങുകയാണ് ചെയ്തിരുന്നത്. അവിടെ നിന്ന് മരക്കൂട്ടത്ത് എത്തുന്ന ഭക്തര്‍ക്ക് ക്യൂ നില്‍ക്കാതെ ദര്‍ശനം നല്‍ക്കുന്നതിന് വേണ്ടിയാണ് പാസ് നല്‍കിയിരുന്നത്.

Leave a Reply

spot_img

Related articles

അഫാനെ വീണ്ടും ചോദ്യം ചെയ്തേക്കും

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഒരിക്കൽക്കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സാധ്യത. കട ബാധ്യതയെത്തുടർന്ന് ഉറ്റ വരെയടക്കം 5 പേരെ കൊലപ്പെടുത്തിയ കേസിൽ...

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ല

പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായത്. സംഭവത്തില്‍...

ലിസ് മാത്യുവിനെയും എ.കെ.പ്രീതയെയും ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ

ഹൈക്കോടതി ജഡ്ജി നിയമനത്തിനായി സുപ്രീം കോടതി സീനിയർ അഭിഭാഷക ലിസ് മാത്യുവിനെയും ഹൈക്കോടതി അഭിഭാഷക എ.കെ.പ്രീതയെയും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഹൈക്കോടതി...

ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ (77) സംസ്കാരം ഇന്നു നടക്കും. രാവിലെ എട്ടിനു മൃതദേഹം കോട്ടയം മാങ്ങാനത്തെ കളരിക്കൽ വീട്ടിൽ...