ആശാ പ്രവർത്തകരുടെ പ്രധാന ആവശ്യങ്ങള്‍ സംസ്ഥാന സർക്കാർ അംഗീകരിച്ചു

ആശാ പ്രവർത്തകരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ച് സംസ്ഥാന സർക്കാർ.ആശാ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കിയുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി.ഓണറേറിയത്തിനുള്ള 10 മാനദണ്ഡങ്ങൾ ഒഴിവാക്കിയുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നത്.ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയമിച്ച കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഉത്തരവ്.ആശാ പ്രവർത്തകരിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. കമ്മറ്റിയുടെ റിപ്പോർട്ട് നാഷണൽ ഹെൽത്ത് മിഷന്റെ സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിരുന്നു.റിപ്പോർട്ട് സർക്കാർ പരിശോധിച്ചെന്നും റിപ്പോർട്ടിലെ ശുപാർശകൾ അംഗീകരിച്ചെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.ഇത് പ്രകാരമാണ് മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയിരിക്കുന്നത്.നിലവിൽ 7000 രൂപയാണ് ആശമാർക്ക് ഓണറേറിയമായി സർക്കാർ നിശ്ചയിച്ചിട്ടുള്ളത്.ഇത് ലഭിക്കുന്നതിനുള്ള 10മാനദണ്ഡങ്ങളിൽ അഞ്ചെണ്ണം പൂർത്തികരിച്ചാലാണ് തുക ലഭിച്ചിരുന്നത്.എന്നാൽ ഇനി മുതൽ ഓണറേറിയം ലഭിക്കുന്നതിന് ഇത്തരം മാനദണ്ഡങ്ങൾ ഉണ്ടാകില്ല.നിശ്ചിത ഇൻസെന്റീവിലും നിലവിലുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ഇൻസെന്റീവ് ഓണറേറിയം വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടും ആശാ പ്രവർത്തകർ പരാതി സമർപ്പിച്ചിരുന്നു.ഓണറേറിയം, ഇന്‍സെന്‍റീവ് മാനദണ്ഡങ്ങൾ പിൻവലിച്ചുകൊണ്ട് സർക്കാർ ഉത്തരവ് വന്നതും ആശമാർ സമരപന്തലിൽ വിജയാഹ്ളാദം മുഴക്കി.

Leave a Reply

spot_img

Related articles

സപ്പോർട്ട് പേഴ്സൺമാരുടെ പാനൽ രൂപീകരിക്കുന്നു

പോക്‌സോ കേസുകളിൽ വിചാരണസമയത്തും മുൻപും കുട്ടികൾക്ക് കൗൺസിലിങ്, മെഡിക്കൽ അസ്സിസ്റ്റൻസ്, ലീഗൽ എയിഡ് സർവീസസ്, മറ്റു സേവനങ്ങൾ തുടങ്ങിയ സഹായങ്ങൾ നൽകുന്നതിനായി വനിതാ ശിശു...

ആന എഴുന്നള്ളിപ്പ് – ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി

ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് - ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി.ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ....

നിർമൽ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസ് സി ബി ഐ അന്വേഷിക്കും

പാറശ്ശാല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തിയത് കോടികളുടെ തട്ടിപ്പാണ്. കേരളത്തിൽ പണം നഷ്ടപ്പെട്ടവർ മുഖ്യമന്ത്രിക്ക് നൽകിയ നിവേ​​ദനത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്. കേരളത്തിൽ...

ഇടുക്കി ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു

ഇടുക്കി ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്. ഇന്ന് പുലര്‍ച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിലെത്തിയ...