നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടുരുണ്ടു; തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച കാറുടമ കാറിനും ഓട്ടോറിക്ഷയ്ക്കും ഇടയില്‍പ്പെട്ട് മരിച്ചു

കണ്ണൂർ തിരുമേനി ടൗണില്‍ നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടുരുളുന്നതു കണ്ട് തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച കാറുടമ കാറിനും ഓട്ടോറിക്ഷയ്ക്കും ഇടയില്‍പ്പെട്ട് അതി ദാരുണമായിമരിച്ചു.ചെറുപുഴ തിരുമേനി മുതുവത്തെ ആനിത്തോട്ടത്തില്‍ ജോര്‍ജ്ജ് (76) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകീട്ട് 3.30 ഓടെ തിരുമേനി ടൗണിലായിരുന്നു അപകടം. തിരുമേനി ടൗണിലെ ചെറിയ കയറ്റത്തില്‍ കാര്‍ നിര്‍ത്തി ഇറങ്ങി സമീപത്തെ കടയിലേക്ക് കയറുന്നതിനിടെ കാര്‍ പിന്നോട്ട് ഉരുണ്ടുവരുന്നത് കണ്ട് തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഉരുണ്ടുവന്ന കാറിനും ടൗണിലെ ഓട്ടോ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കും ഇടയില്‍പ്പെട്ട് പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹാന്‍ഡ് ബ്രേക്കിടാതെ കാറില്‍ നിന്നിറങ്ങിയതാണ് അപകട കാരണമെന്ന് ചെറുപുഴ പൊലിസ് സംശയിക്കുന്നു.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...