കൊല്ലപ്പെട്ടത് പ്രതിയെന്ന് സംശയിച്ചയാൾ

പുനലൂരിലെ ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. ആലപ്പുഴ നൂറനാട് സ്വദേശി അനിൽകുമാറാണ് കൊല്ലപ്പെട്ടതെന്നാണ് ഡിഎൻഎ പരിശോധനയിൽ പോലീസ് കണ്ടെത്തിയിരിക്കുന്നത്. ആളുകേറാമലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നും നൂറനാട് സ്വദേശി അനിൽകുമാറാണ് സംഭവത്തിലെ പ്രതിയെന്നുമാണ് പോലീസ് ഇതുവരെ കരുതിയിരുന്നത്. മരിച്ചയാളെ തിരിച്ചറിയാനായിപോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതിയെന്ന് സംശയിക്കുന്ന അനിലിൻ്റെ ബന്ധുക്കളിൽനിന്നും പോലീസ് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചത്. തുടർന്ന് സംശയത്തിന്റെ പേരിൽ ഈ സാമ്പിളുകൾ പരിശോധിച്ചതോടെയാണ് മരിച്ചത് പ്രതിയെന്ന് കരുതിയ ആൾ ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.അനിൽകുമാർ ജീവനൊടുക്കിയതാണെന്ന സംശയവുമുണ്ട്.

Leave a Reply

spot_img

Related articles

കാറിനുള്ളില്‍ 57കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കാറിനുള്ളില്‍ 57കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.ഇരിങ്ങാലക്കുട ആസാദ് റോഡില്‍ കുറ്റിക്കാടന്‍ വീട്ടില്‍ ജോസ് (57) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ആറു മാസമായി വാടകക്ക് മുല്ലക്കാടാണ്...

ദേശീയ പാത ഉദ്ഘാടനം, മുഹമ്മദ് റിയാസിനെ ഒഴിവാക്കി; ചടങ്ങ് ബഹിഷ്കരിക്കാൻ സർക്കാർ

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് ക്ഷണമില്ല.എൻഎച്ച് 66 തലപ്പാടി- ചെങ്കള,...

പാലാ വലിയപാലത്തിൽ നിന്ന് ചാടി ഓട്ടോ ഡ്രൈവർ മരിച്ചു

പാലാ വലിയപാലത്തിൽ നിന്ന് ചാടി മുരിക്കുമ്പുഴ സ്വദേശിയായ ഓട്ടോ റിക്ഷാ ഡ്രൈവർ മരിച്ചു. ഇന്നു പുലർച്ചെ ആയിരുന്നു സംഭവം, ആത്മഹത്യയാണെന്നാണ് സൂചനയെന്ന് പാലാ പൊലീസ്...

സിപിഐ (എം) സംസ്ഥാന കമ്മിറ്റിയംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഇ.എൻ. മോഹൻദാസ് അന്തരിച്ചു

സിപിഐ (എം) സംസ്ഥാന കമ്മിറ്റിയംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഇ.എൻ. മോഹൻദാസ് (74) അന്തരിച്ചു.പക്ഷാഘാതത്തെ തുടർന്ന് പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍...