തലവടി ചുണ്ടന്‍ നീരണിയല്‍ നാളെ

നെഹ്‌റു ട്രോഫി സിബിഎല്‍ മല്‍സരങ്ങള്‍ക്കായി തലവടി ചുണ്ടന്‍ നീരണിയല്‍ ചടങ്ങ് നാളെ (ഞായര്‍) രാവിലെ 9ന് നടക്കും.യുബിസി കൈനകരിയുടെ കൈകരുത്തിലാണ് തലവടി ചുണ്ടന്‍ ജല മാമാങ്കത്തിനു ഇറങ്ങുന്നത്. രാവിലെ അഞ്ചിന് മാലിപുരയില്‍ മരങ്ങാട്ടില്ലം ശംബു നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ നീറ്റിലിറങ്ങല്‍ ചടങ്ങുകള്‍ക്ക് തുടക്കമാകും.തുടര്‍ന്ന് വള്ളം ശില്പി സാബു നാരായണന്‍ ആചാരിയുടെ സാന്നിധ്യത്തില്‍ നീരണിയല്‍ ചടങ്ങു നടക്കും. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് വള്ളം സമിതി പ്രസിഡന്റ് റിക്‌സണ്‍ ഉമ്മന്‍ എടത്തില്‍, സെക്രട്ടറി കെ.ആര്‍. ഗോപകുമാര്‍, ട്രഷറര്‍ പ്രിന്‍സ് പാലത്തിങ്കല്‍ എന്നിവര്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...