സർക്കാർ പദവികളിൽ നിന്ന് ചെയർമാൻ എന്ന പദം നീക്കി; പകരം ചെയർപേഴ്സൺ

സർക്കാർ പദവികളിൽ നിന്ന് ചെയർമാൻ എന്ന പദം നീക്കി.പകരം ചെയർപേഴ്സൺ എന്നാകും ഉപയോഗിക്കുക. ഭരണപരിഷ്കാര വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സർക്കാർ രേഖകളിലും പദവികളിലും ലിംഗനിക്ഷ്പക്ഷമായ വാക്കുകൾ ഉപയോഗിക്കുന്നതിൻ്റെ ഭാഗമായാണ് ഉത്തരവ്. വനിതാ കമ്മിഷൻ, യുവജന കമ്മിഷൻ മുതലായവയുടെ അധ്യക്ഷസ്ഥാനത്തെ നിലവിൽ ചെയർപേഴ്‌സൺ എന്നാണ് വിളിക്കുന്നത്. മുൻപ് രൂപീകരിച്ച പല കമ്മിഷനുകളിലും സർക്കാർ വകുപ്പുകളിലും ചെയർമാൻ എന്ന് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് എല്ലാ സർക്കാർ രേഖകളിൽ നിന്നും പദവികളിൽ നിന്നും ചെയർമാൻ എന്ന പദം നീക്കിയിരിക്കുന്നത്. ചെയർമാൻ എന്ന് രേഖപ്പെടുത്തിയ പഴയ നേം ബോർഡുകളും ഇനി ഉപയോഗിക്കാനാകില്ല. ചെയർമാൻ എന്ന പദം മാറ്റണമെന്ന ഭാഷാ മാർഗനിർദേശക വിദഗ്‌ധസമിതിയുടെ ശിപാർശ അംഗീകരിച്ചുകൊണ്ടാണ് ഭരണപരിഷ്കാര വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

Leave a Reply

spot_img

Related articles

പിണറായി വിജയനെതിരായ ഇ.ഡി ശുപാർശയിൽ നിയമപരമായ പരിശോധനയ്ക്ക്ശേഷം തീരുമാനം: മുഖ്യമന്ത്രി

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ശുപാർശയിൽ നിയമപരമായ പരിശോധനകൾ നടത്തിയശേഷമേ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ...

ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (52) അന്തരിച്ചു.ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തു...

തുറവൂരിൽ ആക്രിക്കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം

തുറവൂരിൽ വൻ അഗ്നിബാധ; ആക്രിക്കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം.തുറവൂർ ജംഗ്ഷന് വടക്ക് വശത്തുള്ളആക്രിക്കടയ്ക്ക്ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ്തീപിടിച്ചത്. അരൂർ,ചേർത്തല എന്നിവിടങ്ങളിൽ നിന്നുള്ളഫയർ ഫോഴ്സ് യൂണിറ്റും...

ചെന്താമലയില്‍ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസ്

അട്ടപ്പാടി ചെന്താമലയില്‍ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുത്തു.സംരക്ഷിത വനഭൂമിയില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ്. താവളം സ്വദേശികളായ അഭീന്ദർ, ഷാനു എന്നിവരാണ്...