ആഷിക്ക്ഉസ്മാൻ പ്രൊഡക്ഷൻസ്- ഡിനോയ് പൗലോസ് ചിത്രം ‘ഹലോ ഡിയർ’ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക് ഉസ്‌മാൻ നിർമ്മിച്ച് ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഹലോ ഡിയർ എന്നു നാമകരണം ചെയ്തിരിക്കുന്നു..യുവതലമുറക്കാരുടെ ഹരമായി മാറിയിരിക്കുന്ന സംഗീത് പ്രതാപും , മമിതാ ബൈജുവും കേന്ദ്ര കഥാപാത്ര ങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഇരുവരുടേയും കൗതുക കരമായ ഫസ്റ്റ്ലുക്കോടെയാണ് ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുന്നത്.പൂർണ്ണമായും റൊമാൻ്റിക്ക് കോമഡി ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ഹലോ ഡിയർ.ഒരു മെട്രോ നഗരത്തിൻ്റെ പശ്ചാത്തലത്തിലൂടെയൂത്തിൻ്റെ വികാര വിചാരങ്ങൾക്കനു സരിച്ചാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.വൻ വിജയം നേടിയ തണ്ണീർമത്തൻ ദിനങ്ങൾ , മെജോ പത്രോസിൻ്റെ പടവുകൾ എന്നീ ചിത്രങ്ങളുടെ തിരക്കഥ രചിച്ച ഡിനോയ് പൗലോസ് ഈ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻ സിൻ്റെ ഇരുപതാമത്യ ചിത്രം കൂടിയാണ് ഹലോ ഡിയർ.ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി വരുന്നതിനിടയിലാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.ഇനി ഏതാനും ദിവസ്സങ്ങളുടെ ചിത്രീകരണം മാത്രമേ ബാക്കിയുള്ളൂ .ഓണത്തിനു ശേഷം അതു പൂർത്തിയാകും..ഇതോടൊപ്പം ആഷിക്ക് ഉസ്‌മാൻ പ്രൊഡക്ഷൻസിൻ്റെ തരുൺ മൂർത്തി – മോഹൻലാൽ ചിത്രമായ അതിമനോഹരവും ചിത്രീകരണം സമാപനത്തിൻ്റെ വക്കിലെത്തിയിരി
ക്കുന്നു..ചിത്രം കിസ്മസ്സിന് പ്രദർശനത്തിനെത്തും. സംഗീത് പ്രതാപ് , മമിതാ ബൈജു, എന്നിവർക്കു പുറമേ സുരേഷ് കൃഷ്‌ണയും പ്രധാന വേഷത്തിലെത്തുന്നു.ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
ഛായാഗ്രഹണം – അഖിൽ ജോർജ്
എഡിറ്റിംഗ് – ചമൻ ചാക്കോ.
കലാ സംവിധാനം – നിമിഷ് എം. താനൂർ..
മേക്കപ്പ് – റോണക്സ് സേവ്യർ .
കോസ്‌റ്റ്യും ഡിസൈൻ-മഷർ ഹംസ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്, വിഷ്‌ണു രവി.
സ്റ്റിൽസ്- ബിജിത്ത് ധർമ്മടം.
സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്.
ഫിനാൻസ് കൺട്രോളർ-ശിവകുമാർ പെരുമുണ്ട.
എക്സികുട്ടീവ് പ്രൊഡ്യൂസർ – സുധർമ്മൻ വള്ളിക്കുന്ന്.
കോ പ്രൊഡ്യൂസർ-അരുൺ ഡി. ജോസ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോദ് വേണുഗോപാൽ.
പ്രൊഡക്ഷൻ കൺട്രോളർ – ശ്രീക്കുട്ടൻ.
കൊച്ചിയിൽ ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം
സെൻട്രൽ പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു
വാഴൂർജോസ്.

Leave a Reply

spot_img

Related articles

‘ഉപ്പൻ’ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ " ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.കൊച്ചു പെൺകുട്ടികളെ പോലും...

മലയാള സിനിമയിലെ ഹിറ്റ്മേക്കർ എൻ.ജി.ജോൺ അന്തരിച്ചു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവും സിനിമാ നിർമാണരംഗത്ത് നിരവധി പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ ചലച്ചിത്ര നിർമാതാവുമായ എൻ.ജി.ജോൺ (90)...

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

സിനിമാ ഗാനങ്ങളെക്കാൾ ജനകീയമായി മാറിയ ഒരുപിടി സിനിമേതര പ്രണയഗാനങ്ങൾ സമ്മാനിച്ചുകൊണ്ട് മലയാള ഗാന രംഗത്തു കടന്നുവന്ന ഈസ്റ്റ് കോസ്റ്റ് എല്ലാ അർത്ഥത്തിലും പുതിയൊരു സംഗീത...

ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ; അരുൺ ഗോപി നിർമ്മാതാവ്, സൈജുക്കുറുപ്പ് നായകൻ

അരുൺ ഗോപി നിർമ്മിക്കുന്ന രണ്ടാമതു ചിത്രം സാഗർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു.കനകരാജ്യം , വീകം, തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ ഈ ചിത്രം...