72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് ഉച്ച കഴിഞ്ഞ് 2ന് പുന്നമടക്കായലിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.സഹകരണ-എക്സൈസ് മന്ത്രി എം. ലിജു അധ്യക്ഷനാവും. കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ മുഖ്യാതിഥിയാകും.ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പതാക ഉയർത്തും.മുഖ്യപ്രഭാഷണവും സ്മരണിക പ്രകാശനവും കെ.സി. വേണുഗോപാൽ എം പി നിർവഹിക്കും.കൊടിക്കുന്നിൽ സുരേഷ് എം പി മാധ്യമ അവാർഡുകൾ വിതരണം ചെയ്യും.ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ വിശിഷ്ടാതിഥികൾക്കുള്ള മൊമെന്റോകൾ വിതരണം ചെയ്യും.എം എൽ എമാരായ എ.ഡി. തോമസ്, ജി. സുധാകരൻ, റെജി ചെറിയാൻ, പി. പ്രസാദ്, സജി ചെറിയാൻ, എം.എസ്. അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, നഗരസഭാ അധ്യക്ഷ മോളി ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും.വിജയികൾക്കുള്ള സമ്മാനദാനം കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ നിർവഹിക്കും.ജില്ലാ കളക്ടറും എൻ ടി ബി ആർ സൊസൈറ്റി ചെയർമാനുമായ ഷാജി വി നായർ സ്വാഗതവും എൻ ടി ബി ആർ സെക്രട്ടറിയും ആർ ഡി ഒ യുമായ ജെ മോബി നന്ദിയും പറയും.വള്ളംകളിക്കായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായും ലോകം ഉറ്റുനോക്കുന്ന ഈ ജല മാമാങ്കത്തിൻ്റെ പരിപൂർണ്ണ വിജയത്തിന് എല്ലാവരുടെയും സഹായസഹകരണവും പിന്തുണയും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

Leave a Reply

spot_img

Related articles

കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക സപ്തതി സംഗമം 29ന്

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ സപ്തതി സംഗമം 29-ന് രാവിലെ...

അനധികൃത പ്രവേശനം, സാമ്പത്തിക വെട്ടിപ്പ് : അന്വേഷണം പ്രഖ്യാപിച്ച് എം.ജി. സിൻഡിക്കേറ്റ്

മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്സിൽ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃതമായി പ്രവേശനം നൽകിയ നടപടിയിൽ തുടരന്വേഷണം...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചു; മംഗളൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് റെയിൽവേ ബോർഡ് ഉത്തരവിറക്കി. ഇതുപ്രകാരം ഡിവിഷന്റെ ഭാഗമായിരുന്ന മംഗളൂരു മേഖലയെ ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക്...

നെഹ്റു ട്രോഫി ജലോത്സവം: വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങൾ

ഇന്ന് പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ വിവിധ വിഭാഗങ്ങളിലായി ഇക്കുറി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങൾ. ചുണ്ടൻ വിഭാഗത്തിൽ മാത്രം...