നെഹ്റു ട്രോഫി ജലോത്സവം: വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങൾ

ഇന്ന് പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ വിവിധ വിഭാഗങ്ങളിലായി ഇക്കുറി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങൾ. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളുണ്ട്.ചുരുളൻ- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം.22ന് രാവിലെ 11-ന് മത്സരങ്ങൾ ആരംഭിക്കും.ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക.ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ ആറ് ഹീറ്റ്‌സുകളാണുള്ളത്.
ആദ്യ നാല് ഹീറ്റ്‌സുകളിൽ നാലു വീതം വള്ളങ്ങളും അഞ്ച്, ആറ് ഹീറ്റ്‌സുകളിൽ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക.മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിനായി ഇറങ്ങുക.ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. സമയക്രമം പൊതുജനത്തിന് കാണാനാവുംവിധം സ്‌ക്രീനിൽ പ്രദർശിപ്പിക്കും.

Leave a Reply

spot_img

Related articles

കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക സപ്തതി സംഗമം 29ന്

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ സപ്തതി സംഗമം 29-ന് രാവിലെ...

അനധികൃത പ്രവേശനം, സാമ്പത്തിക വെട്ടിപ്പ് : അന്വേഷണം പ്രഖ്യാപിച്ച് എം.ജി. സിൻഡിക്കേറ്റ്

മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്സിൽ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃതമായി പ്രവേശനം നൽകിയ നടപടിയിൽ തുടരന്വേഷണം...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചു; മംഗളൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് റെയിൽവേ ബോർഡ് ഉത്തരവിറക്കി. ഇതുപ്രകാരം ഡിവിഷന്റെ ഭാഗമായിരുന്ന മംഗളൂരു മേഖലയെ ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലുള്ള മൈസൂരു ഡിവിഷനിലേക്ക്...

72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് ഉച്ച കഴിഞ്ഞ് 2ന് പുന്നമടക്കായലിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.സഹകരണ-എക്സൈസ് മന്ത്രി എം. ലിജു അധ്യക്ഷനാവും....