യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചരണത്തിനായി കെ മുരളീധരൻ പാലക്കാട് എത്തി. തെരഞ്ഞെടുപ്പാണ് പ്രധാനമെന്നും മറ്റ് വിഷയങ്ങൾ അപ്രസക്തമെന്നും കെ മുരളീധരൻ പറഞ്ഞു. പാലക്കാട് മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വരേണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.പാർട്ടി പറഞ്ഞതിനാലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചരണത്തിനായി വന്നതെന്ന് കെ മുരളീധരൻ പറഞ്ഞു. താൻ വോട്ട് ചോദിക്കുന്നത് ഐക്യജനാധിപത്യ മുന്നണിക്കും കൈപ്പത്തി ചിഹ്നത്തിനും വേണ്ടിയാണ്. വ്യക്തിക്ക് വേണ്ടിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പാണ് പ്രധാനം മറ്റ് വിഷയം അപ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞുപാലക്കാട് ജയം ഉറപ്പാണ്. ഇവിടെ കാര്യങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും കെ.മുരളീധരൻ പറഞ്ഞു. പാലക്കാട് സീറ്റ് നിലനിർത്തേണ്ടത് പാർട്ടിക്കും മുന്നണിക്കും ആവശ്യമാണെന്ന് മുരളീധരൻ പറഞ്ഞു. ബിജെപി അപ്രസക്തമാകുന്നത് അവരുടെ പ്രവർത്തനങ്ങൾ കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനായി കെ മുരളീധരൻ പ്രചാരണത്തിനായി എത്തില്ലെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് കെ മുരളീധരൻ കെ മുരളീധരൻ പറഞ്ഞു.