കോഴിക്കോട് കൊയിലാണ്ടിയില്‍ തിരയില്‍പ്പെട്ട് മരിച്ച നാലുപേരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചു. സംഘത്തില്‍ 26 പേര്‍ ഉണ്ടായിരുന്നുവെന്നും കൂടെയുള്ള ആള്‍ തന്നെ രക്ഷപ്പെടുത്തുകയായിരുന്നു എന്നും പരുക്കേറ്റ ജിന്‍സി കോഴിക്കോടെത്തി രണ്ട് മൂന്ന് സ്ഥലങ്ങളില്‍ പോയെന്നും ഉച്ചയായപ്പോഴാണ് കടപ്പുറത്ത് എത്തിയതെന്നും ജിന്‍സി പറഞ്ഞു. വെയിലായത് കൊണ്ട് പകുതി പേരും വണ്ടിയില്‍ തന്നെയിരുന്നുവെന്നും ആറ് പേര്‍ തങ്ങളുടെ കൂടെയുണ്ടായിരുന്നെന്നും വ്യക്തമാക്കി. തിര അടിച്ചപ്പോള്‍ താന്‍ ഉള്‍പ്പെടെ 5 പേര്‍ അപകടത്തില്‍പെട്ടു. എന്നെ കൂടെ ഉള്ള ഒരാള്‍ വലിച്ച് രക്ഷപ്പെടുത്തി. നാല് പേരെ രക്ഷപ്പെടുത്താന്‍ ആയില്ല – ജിന്‍സി പറഞ്ഞു.