‘ഞങ്ങള് 26 പേരുണ്ടായിരുന്നു; 6 പേരാണ് കടലില്‍ ഇറങ്ങിയത്, രണ്ട് പേരൊഴികെ നാല് പേരും പോയി’; കൊയിലാണ്ടിയില്‍ തിരയില്‍പ്പെട്ട് പരുക്കേറ്റ ജിന്‍സി

കോഴിക്കോട് കൊയിലാണ്ടിയില്‍ തിരയില്‍പ്പെട്ട് മരിച്ച നാലുപേരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചു. സംഘത്തില്‍ 26 പേര്‍ ഉണ്ടായിരുന്നുവെന്നും കൂടെയുള്ള ആള്‍ തന്നെ രക്ഷപ്പെടുത്തുകയായിരുന്നു എന്നും പരുക്കേറ്റ ജിന്‍സി കോഴിക്കോടെത്തി രണ്ട് മൂന്ന് സ്ഥലങ്ങളില്‍ പോയെന്നും ഉച്ചയായപ്പോഴാണ് കടപ്പുറത്ത് എത്തിയതെന്നും ജിന്‍സി പറഞ്ഞു. വെയിലായത് കൊണ്ട് പകുതി പേരും വണ്ടിയില്‍ തന്നെയിരുന്നുവെന്നും ആറ് പേര്‍ തങ്ങളുടെ കൂടെയുണ്ടായിരുന്നെന്നും വ്യക്തമാക്കി. തിര അടിച്ചപ്പോള്‍ താന്‍ ഉള്‍പ്പെടെ 5 പേര്‍ അപകടത്തില്‍പെട്ടു. എന്നെ കൂടെ ഉള്ള ഒരാള്‍ വലിച്ച് രക്ഷപ്പെടുത്തി. നാല് പേരെ രക്ഷപ്പെടുത്താന്‍ ആയില്ല – ജിന്‍സി പറഞ്ഞു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....