ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്കറിനെ കുറിച്ച് പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്. വസ്തുതാവിരുദ്ധവും ദുരന്തവുമായ പ്രസ്താവനകള്‍ നടത്തിയ അമിത് ഷാ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ഇന്ന് പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തിയെന്നും ബിജെപി നേതാക്കളെ ആക്രമിച്ചെന്നുമുള്ള വാദം അടിസ്ഥാന രഹിതമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അദാനിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി സര്‍ക്കാര്‍ അനാവശ്യവിവാദമുണ്ടാക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടേയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടേയും പ്രതികരണം