ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം വന്‍ വിജയത്തിന് പിന്നാലെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭംസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലേത് ഇത് സാധാരണ വിജയമല്ലെന്നും ചരിത്രവിജയമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി ദുരന്ത മുക്തമായെന്നും ജനങ്ങള്‍ ദുരന്ത പാര്‍ട്ടിയെ പുറന്തള്ളിയെന്നും ജനങ്ങള്‍ ഡല്‍ഹിയെ ശുദ്ധീകരിച്ചുവെന്നും അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു ആരാജകത, ആഡംബരം, അഹങ്കാരം എന്നിവ പരാജയപ്പെട്ടു. അതിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ രാവും പകലുമുള്ള പരിശ്രമം ഉണ്ട്. വിജയത്തില്‍ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേരുന്നു. രാഷ്ട്രീയത്തില്‍ കുറുക്കുവഴികള്‍ ഇല്ലെന്ന് സന്ദേശം കൂടിയാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഫലം. കുറുക്കുഴി രാഷ്ട്രീയം ജനങ്ങള്‍ തൂത്തെറിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരിക്കലും ഡല്‍ഹി നിരാശപ്പെടുത്തിയിട്ടില്ല. മൂന്നു തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ഏഴില്‍ ഏഴു സീറ്റ് നല്‍കി. ഡല്‍ഹിയെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സേവിക്കാന്‍ കഴിയുന്നില്ല എന്ന വിഷമം ഡല്‍ഹിയിലെ ജനങ്ങള്‍ ഇന്ന് മാറ്റി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയത്തിനുശേഷം ഹരിയാനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു. മഹാരാഷ്ട്രയില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഇപ്പോള്‍ ഡല്‍ഹിയില്‍ പുതിയ ചരിത്രമെഴുതി – പ്രധാനമന്ത്രി പറഞ്ഞു.