‘ഇത് തിരുത്തല്ല, തകര്‍ക്കല്‍’ ഡോ ഹാരിസിനെതിരെ സി പി എം മുഖപത്രം

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന വെളിപ്പെടുത്തല്‍ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം മുഖപത്രം. പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് ഡോക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരിക്കുന്നത്.

‘ഇത് തിരുത്തല്ല, തകര്‍ക്കല്‍’ എന്ന തലക്കെട്ടോടെയുള്ള മുഖപ്രസംഗത്തില്‍ ഹാരിസിന്റെ ആരോപണത്തിന്റെ മറവില്‍ ആരോഗ്യ മേഖലയെ തകര്‍ക്കാന്‍ ശ്രമമാണ് പ്രതിപക്ഷവും അവരുടെ കുഴലൂത്തുകാരായി മാധ്യമങ്ങളും നടത്തുന്നതെന്നും കുറ്റപ്പെടുത്തുന്നു.ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെതിരെ മുഖ്യമന്ത്രി പരസ്യ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് സി.പി.എം മുഖപത്രത്തിലെ മുഖപ്രസംഗം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തലവനായ ഡോ. ഹാരിസ് ചിറക്കലിന്റെ സമൂഹമാധ്യമ കുറിപ്പിന്മേല്‍ മാധ്യമങ്ങളും പ്രതിപക്ഷവും പടുത്തുയര്‍ത്തിയ കോലാഹലങ്ങളും വ്യാജ പ്രചാരണങ്ങളും ഇനിയും കെട്ടടങ്ങിയിട്ടില്ല. സര്‍ജറിക്ക് ആവശ്യമായ ചില ഉപകരണങ്ങളുടെ അഭാവം അടിയന്തരമായി പരിഹരിക്കണം, അവ ലഭ്യമാക്കുന്നതിനുള്ള സാങ്കേതികവും ഉദ്യോഗസ്ഥതലത്തിലുമുള്ള അമാന്തം ഇല്ലാതാക്കണംഇതാണ് അദ്ദേഹം പറഞ്ഞതിന്റെ രത്‌നച്ചുരുക്കം.അത് തെറ്റിദ്ധാരണ പരത്തിയെങ്കിലും ആരോഗ്യവകുപ്പ് ഗൗരവമായി ഇടപെട്ടു. ഇത്തരം സാഹചര്യമുണ്ടാകാനുള്ള കാരണം.ഇനിയെടുക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയടക്കം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു.മാര്‍ച്ചില്‍ത്തന്നെ ഓര്‍ഡര്‍ നല്‍കിയിരുന്ന ഉപകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എത്തിക്കുകയും ചെയ്തു’- മുഖപ്രസംഗത്തില്‍ പറയുന്നു. ഇതിന്റെ പേരില്‍ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയാകെ തകര്‍ന്നെന്ന് പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറാക്കാനുമാണ് പ്രതിപക്ഷവും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും ശ്രമിക്കുന്നത്.

ലക്ഷക്കണക്കായ സാധാരണക്കാരുടെ ആതുരാലയങ്ങളെ തകര്‍ക്കുക മാത്രമല്ല, ഊറ്റിപ്പിഴിയുന്ന ചില സ്വകാര്യ ആശുപത്രികള്‍ക്കായുള്ള ഒറ്റുകൊടുക്കലും ഇതിനിടയിലൂടെ നടത്തുന്നുണ്ട്.ലോകം മുഴുവന്‍ പ്രശംസിക്കുന്ന കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ എന്തുകൊണ്ടാണ് ഒരവസരമുണ്ടാക്കി ഇത്ര ഉശിരോടെ അപഹസിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. സ്വകാര്യ ആശുപത്രികളുടെ സേവനങ്ങളെ ആര്‍ക്കും കുറച്ചു കാണാനാകില്ല.എന്നാല്‍ ചിലരെങ്കിലും അതൊരു കച്ചവടമാക്കുന്ന സ്ഥിതിയുമുണ്ടായി.അവിടെ നിന്നാണ് സാധാരണക്കാരുടെ ഏത് ചികിത്സ ആവശ്യത്തിനും പ്രാപ്തമായ സംവിധാനമെന്ന നിലയിലേക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ മാറിയത്.അതിന്റെ അസ്വസ്ഥത സ്വാഭാവികമായും സ്വകാര്യ മേഖലക്കുണ്ടാകുമെന്നും മുഖപ്രസംഗം പറയുന്നു.പിഴവ് ചൂണ്ടിക്കാണിക്കുന്നതും തിരുത്താന്‍ ശ്രമിക്കുന്നതും മനസ്സിലാക്കാം.അതും ഒരു പോരായ്മയുടെ പേരില്‍ മുച്ചൂടും തകര്‍ക്കാനുള്ള ശ്രമവും പക്ഷേ, ഒരുപോലെ കാണാനാകില്ല.പ്രതിപക്ഷമാണെന്ന് കരുതി വസ്തുതകള്‍ പറയേണ്ട എന്നുണ്ടോ.പൊതുവിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കാന്‍ സൂംബ നൃത്തത്തിന്റെ പേരില്‍ തീവ്ര വര്‍ഗീയവാദികളെ ഇളക്കിവിടാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ജാള്യം മനസ്സിലാക്കാം.അതിന്റെ പേരില്‍ പാവപ്പെട്ട രോഗികളുടെ നെഞ്ചത്തേക്ക് കയറാനാണോ ഭാവം. എങ്കില്‍, അതെല്ലാം കാണാനും പ്രതികരിക്കാനും ഇവിടെ ജനങ്ങളുണ്ട് എന്നത് ആരും മറക്കരുതെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

spot_img

Related articles

പ്രിയദർശിനി പദ്ധതി; ടിക്കറ്റിന് പണം തരാൻ സ്ത്രീ യാത്രക്കാർ തയ്യാറായാലും വാങ്ങില്ലെന്ന് ഗതാഗത മന്ത്രി

പ്രിയദർശിനി ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ആരെങ്കിലും ടിക്കറ്റിന് പണം നൽകാൻ തയ്യാറായാലും അവരുടെ പക്കൽ നിന്നും പണം വാങ്ങില്ലെന്ന് ഗതാ​ഗത മന്ത്രി സിപി...

ഒന്നരവയസുകാരന്റെ കൊലപാതകം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി.അമ്മയും പങ്കാളിയും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ആണ് ഹൈക്കോടതി മറുപടി തേടിയത്.ഒരാഴ്ചക്കകം അന്വേഷണ...

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ .ഉപസമിതി റിപ്പോർട്ടിന് ശേഷമാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, പദ്ധതിയില്‍...

മാസപ്പടി കേസില്‍ വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും

എക്‌സാലോജിക്- സി.എം.ആര്‍.എല്‍. മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും.പത്തരയോടെ കൊച്ചി ഓഫീസില്‍...