പാലായിലെ സൗഹൃദ സന്ദര്‍ശനത്തില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം പാര്‍ട്ടി ചെയര്‍മാനും
പാലാ: നിയോജക മണ്ഡലത്തിലെ സൗഹൃദങ്ങള്‍ പുതുക്കി കോട്ടയം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് വരെ പാലാ നിയോജക മണ്ഡലത്തിലായിരുന്നു തോമസ് ചാഴികാടന്റെ സൗഹൃദ സന്ദര്‍ശനം. പത്തുമണിയോടെ കൊട്ടാരമറ്റം ജംഗ്ഷനില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചു. പിന്നാലെ കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും എത്തി. പിന്നീട് ഇരുവരും ചേര്‍ന്ന് ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലും ബസ്റ്റാന്‍ഡിലും എത്തി വോട്ടഭ്യര്‍ഭ്യത്ഥിച്ചു. പാലാ താലൂക്ക് ആശുപത്രി, സ്വകാര്യ ആശുപത്രി, വ്യവസായ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, മഠങ്ങള്‍ എന്നിവിടങ്ങളിലും സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു. ഭരണങ്ങാനത്ത് എത്തിയ സ്ഥാനാര്‍ത്ഥി ബാങ്കുകളിലും വ്യാപാര സ്ഥാപനങ്ങളിലും കയറി വോട്ടര്‍മാരെ കണ്ടു. മീനച്ചില്‍, പൈക, എലിക്കുളം, മേഖലകളിലും സ്ഥാനാര്‍ത്ഥി എത്തി. നേതാക്കളായ ടോബിന്‍ കെ അലക്‌സ്, ലീന സണ്ണി, സാവിയോ കാവുകാട്ട്, ജയപ്രകാശ് പാറയില്‍, ഇ ആര്‍ രാജേഷ്, ജോ മുട്ടത്തുക്കുളം, ജോസുകുട്ടി പൂവേലി, ബിജു പാലൂപടവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.