തോമസ് പ്രഥമൻ ബാവായുടെ ശ്രാദ്ധപ്പെരുന്നാൾ 31 ന് പുത്തൻ കുരിശിൽ

തോമസ് പ്രഥമൻ ബാവായുടെ ശ്രാദ്ധപ്പെരുന്നാൾ 31 ന് പുത്തൻ കുരിശിൽ. ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിനോട് അനുബന്ധിച്ചു കബറിങ്കലേക്ക് എത്തുന്ന തീർഥാടകർക്ക് ഈ മാസം 30നു വൈകിട്ട് 5.30നു പുത്തൻ കുരിശ് പാത്രിയർക്കാ സെന്ററിൽ സ്വീകരണം നൽകും.ശ്രാദ്ധപ്പെരുന്നാൾ 26 മുതൽ 31വരെ വിപുലമായി ആചരിക്കാൻ യാക്കോബായ സഭാ മാനേജിങ് കമ്മിറ്റി തീരുമാനിച്ചു. 26നു സഭയുടെ എല്ലാ ദേവാലയങ്ങളിലും ശ്രാദ്ധദിനം ആചരിക്കും.പുത്തൻകുരിശ് സെന്റ് അത്തനാസിയോസ് കത്തീഡ്രലിൽ 26നു രാവിലെ 6.30നു കുർബാനയോടെ ശ്രാദ്ധപ്പെരുന്നാളിനു തുടക്കമാകും.27നു വൈകിട്ട് 5നു കൊടി ഉയർത്തും. പാത്രിയർക്കാ സെന്ററിലെ കൺവൻഷൻ സെന്ററിന്റെ നിർമാണം പൂർത്തീകരിക്കുന്നതിന് 2.75 കോടി രൂപയുടെ ബജറ്റ് അംഗീകരിച്ചു. ഡിസംബർ 26 മുതൽ 31 വരെ സഭാ ആസ്ഥാനത്ത് അഖില മലങ്കര സുവിശേഷ മഹായോഗം നടക്കും. മാനേജിംഗ് കമ്മിറ്റി യോഗത്തിൽ ശ്രേഷ്ഠ ബാവ ബസേലിയോസ് ജോസഫ് കാതോലിക്ക അധ്യക്ഷത വഹിച്ചു.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...