മഴവില്ലുപോലെ മനോഹരമായ പുരികങ്ങള്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടികളുണ്ടോ?
പുരിക രോമങ്ങൾ കൂടുതൽ വളര്‍ന്നാൽ എന്തു ചെയ്യും ?
ഇങ്ങനെയുള്ള അവസരങ്ങളില്‍ പെണ്‍കുട്ടികള്‍ കൂടുതല്‍ ആശ്രയിക്കുന്നത് ത്രെഡിംഗിനെയാണല്ലോ.
അധികരോമം നീക്കി പുരികം ഷേപ്പുചെയ്യുമ്പോള്‍ മുഖത്തിന്‍റെ അഴക് ഇരട്ടിയാകുന്നു.
പുരികത്തിനു മുകളില്‍ പൗഡര്‍ പഞ്ഞികൊണ്ട് ഇട്ടതിനുശേഷം വേണം ത്രെഡിംഗ് നടത്താന്‍.
പുരികത്തിനിടയില്‍ കൂടുതലുള്ള രോമംകൂടി നീക്കംചെയ്താലേ ഭംഗിയുണ്ടാകൂ എന്ന കാര്യം മറക്കരുത്.
രണ്ടു പുരികവും ഒരു പോലെ തന്നെ ഷെയ്പ്പുവരുത്തണം.
വലിയ കണ്ണുള്ളവരുടെ പുരികത്തിനു മുകളില്‍നിന്നു കൂടുതല്‍ രോമം നീക്കണം.
ത്രെഡിംഗിനു മുമ്പു അസ്ട്രിജെന്‍റ് ഉപയോഗിക്കുകയാണെങ്കില്‍ രോമം നീക്കംചെയ്യുമ്പോഴുണ്ടാകുന്ന വേദന കുറയും.
പൗഡര്‍ ഇടുന്നതും വേദന കുറയാന്‍ സഹായകമാണ്.
ത്രെഡിംഗിനു മുമ്പു പൗഡര്‍ ഇടുന്നത് ആ ഭാഗത്തെ ചര്‍മ്മം വരണ്ടതാകുകയും അതുവഴി നൂല്‍ എളുപ്പത്തില്‍ ചലിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും.
ത്രെഡിംഗ് പുരികത്തിന്‍റെ അഴകു കൂട്ടുമെങ്കിലും തുടര്‍ച്ചയായി ചെയ്യുന്നതു കണ്ണിന് ആയാസമുണ്ടാക്കുന്നതിനിടയാകും.