ഡല്‍ഹിയില്‍ മൂന്നുപേരെ കാറിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.പീരാഗഡി ഫ്ലൈഓവറില്‍ പാർക്ക് ചെയ്തിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്.ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണു കാറിനുള്ളില്‍ ഉണ്ടായിരുന്നത്.വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് കവർച്ചയുടേയോ ബലപ്രയോഗത്തിന്റെയോ തെളിവുകള്‍ കണ്ടെത്താനായില്ലെന്നു പൊലീസ് പറയുന്നത്. ആത്മഹത്യയാവാനുള്ള സാധ്യതയാണ് പൊലീസ് മുന്നോട്ടുവയ്ക്കുന്നത്.

