ദേശീയപാത നിര്‍മാണം; തുറവൂർ – അരൂർ റൂട്ടിൽ ഗതാഗത നിയന്ത്രണം.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉയരപാത നിർമാണം നടക്കുന്നതിനാൽ ആലപ്പുഴ തുറവൂർ – അരൂർ റൂട്ടിൽ നാലര മീറ്ററിനു മുകളിൽ ഉയരമുള്ള വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു.
ആലപ്പുഴ, എറണാകുളം ജില്ലാ കളക്ടർമാരുടെ നിർദേശപ്രകാരമാണ് നടപടി. തുറവൂർ അരൂർ ഭാഗങ്ങളിൽ ഹൈറ്റ് ബാരിയറുകൾ സ്ഥാപിക്കുന്ന ജോലി നാളെ ആരംഭിക്കും.
4.5 മീറ്ററിൽ കൂടുതൽ ഉയരമുള്ള വടക്കോട്ടു പോകേണ്ട വാഹനങ്ങൾ എം സി റോഡ് വഴിയും, തെക്കോട്ടു പോകേണ്ട വാഹനങ്ങൾ അങ്കമാലിയിൽ നിന്ന് എം സി റോഡ് വഴിയും തിരിഞ്ഞു പോകണം.