തിരുപ്പതി ദുരന്തത്തിന് കാരണം കൂടുതല്‍ ആളുകള്‍ ഒത്തുചേർന്നത്; ടിടിഡി ചെയർമാൻ ബിആർ നായിഡു

തിരുപ്പതി ക്ഷേത്രത്തില്‍ ആറ് പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണമായത് കൂടുതല്‍ ആളുകള്‍ ഒത്തുചേർന്നതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ചെയർമാൻ ബിആർ നായിഡു.തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര രാംനാരായണൻ റുയിയ സർക്കാർ ജനറല്‍ ആശുപത്രിയില്‍ പരിക്കേറ്റവരെ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച ബിആർ നായിഡു വിശദമായ റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്നും സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നല്‍കുമെന്നും പറഞ്ഞു. മരണപെട്ടവരില്‍ ചിലർ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്നും ബിആർ നായിഡു പറഞ്ഞു. ഇതില്‍ ഒരാളെ മാത്രമേ ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ.

സംഭവത്തില്‍ മാപ്പ് പറയുന്നതായും ട്രസ്‌റ്റ് അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും ടിടിഡി ബോർഡ് അംഗം ഭാനു പ്രകാശ് റെഡ്ഡി അറിയിച്ചു. ഇന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ആരോഗ്യമന്ത്രിയും തിരുപ്പതി ക്ഷേത്രം സന്ദർശിക്കുമെന്നാണ് പ്രകാശ് റെഡ്ഡി പറഞ്ഞത്. ദുരന്തത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ്യാഴാഴ്‌ച രാവിലെ 11.45ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. പരിക്കേറ്റവരെയും അദ്ദേഹം നേരിട്ട് കാണുമെന്നാണ് സൂചന.

Leave a Reply

spot_img

Related articles

കൈലാസയാത്ര ഉടൻ പുനരാരംഭിക്കും

കൈലാസ മാനസ സരോവർ യാത്ര പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിനുള്ള അറിയിപ്പ് ഉടൻ പ്രസിദ്ധീകരിക്കു മെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.2020നു ശേഷം കൈലാസ മാനസസരോവർ...

2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടി; വാർത്ത അടിസ്ഥാന രഹിതം

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു...

യുഎസ് വൈസ് പ്രസിഡന്‍റും ഭാര്യയും അടുത്തയാഴ്ച ഇന്ത്യയിലെത്തും

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്‌ട്രനേതാക്കളുമായി...

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തുന്നതും സുപ്രീം കോടതി തടഞ്ഞു.സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നാണ് സുപ്രീം കോടതി...