തിരുവനന്തപുരം ജില്ലയുടെ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റായി (എ ഡി എം) ടി കെ വിനീത് ചുമതലയേറ്റു. നെടുമങ്ങാട് ആർ ഡി ഒ ആയി പ്രവർത്തിച്ചു വരികയായിരുന്നു. 2016 ൽ കൊച്ചി മെട്രോ ലാൻ്റ് അക്വിസിഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടറായിട്ടാണ് സർവ്വീസിൽ പ്രവേശിച്ചത്. കോട്ടയം എ ഡി എം, ഫോർട്ട് കൊച്ചി, തിരുവല്ല ആർ ഡി ഒ, ലാൻ്റ് റവന്യൂ അസിസ്‌റ്റൻ്റ് കമ്മീഷണർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിലെ തിരുവനന്തപുരം എ ഡി എം സി പ്രേംജിയെ ആലപ്പുഴ ജില്ലയിലെ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറായി മാറ്റി നിയമിച്ചിട്ടുണ്ട്. പ്രേംജി ക്ക് ജീവനക്കാർ നൽകിയ യാത്രയയപ്പിൽ ജില്ലാ കളക്ടർ അനുകുമാരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി ബിൻസിലാൽ, ഡെപ്യൂട്ടി കളക്ടർമാർ മാരായ സുധീഷ്, വിജയസേനൻ, കളക്ടറേറ്റ് ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.