ഭ്രമയുഗം, സൂക്ഷ്മദർശിനി എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സിദ്ധാർത്ഥ് ഭരതന്റെ മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നു. “പറന്ന് പറന്ന് പറന്ന് ചെല്ലാൻ”. ചിത്രത്തിന്റെ പുറത്തിറങ്ങിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെയാണ് ഓരോ ചിത്രങ്ങളിലും സിദ്ധാർത്ഥ് ഭരതൻ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലും ഇതുവരെ കാണാത്ത ഒരു കഥാപാത്രമായി ( സതീശ് )എത്തുന്നു. ഒരു ഹൊറർ മൂഡ് തരുന്ന ഒരു ത്രില്ലർ ചിത്രത്തിന്റെ ഫീൽ ആണ് ടീസറിലൂടെ ലഭിക്കുന്നത്. നമ്മളൊക്കെ കണ്ടു പരിചയമുള്ള നാട്ടിൻപുറത്തെ കുറെ കഥാപാത്രങ്ങൾ ഈ ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തും.ഇൻഫോർട്ടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിൽ ഉണ്ണി ലാലുവും സിദ്ധാർത്ഥ് ഭരതനും പ്രധാന വേഷത്തിൽ എത്തുന്നു. ലുക്മാൻ, സുധി കോപ്പ, ശ്രീജ ദാസ് എന്നിവർ പ്രധാന വേഷത്തിൽ എത്തി 2021 ൽ പുറത്തിറങ്ങിയ “No man’s land” എന്ന ചിത്രത്തിന്റെയും നിരവധി പരസ്യ ചിത്രങ്ങളുടെയും സംവിധായകനായ ജിഷ്ണു ഹരീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജ്.ഛായാഗ്രഹണം മധു അമ്പാട്ട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രകാശ് ടി ബാലകൃഷ്ണൻ. എഡിറ്റർ സി ആർ ശ്രീജിത്ത്. സിനിമയുടെ കഥ നടക്കുന്നത് ഒരു പാലക്കാടൻ ഗ്രാമത്തിലാണ്. ഒരു വീട്ടിൽ പൂജ നടക്കുന്ന ദിവസം അവിടുത്തെ കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടുന്നു. ഇതേ ദിവസം തന്നെ ആ വീട്ടിൽ അപ്രതീക്ഷിതമായി നടക്കുന്ന സംഭവവികാസങ്ങളെ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്ന!ത്. ഹാസ്യത്തിന്റെ മേമ്പടിയോടുകൂടി ഒരുങ്ങുന്ന ഒരു ഫാമിലി ഡ്രാമ ചിത്രം കൂടിയാണിത്.