കാർഷികരംഗം വളരാൻ വീടുകളിൽ കൃഷി ചെയ്യണം: മന്ത്രി ജി.ആർ അനിൽ

കാർഷികരംഗം വളരാൻ ഓരോ വീടുകളിലും അവരവർക്ക് പറ്റുന്ന തരത്തിൽ പച്ചക്കറി കൃഷി ചെയ്യണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. പോത്തൻകോട് ഗ്രാമപഞ്ചായത്ത് കല്ലൂർ വാർഡിൽ ഹൈടെക് രീതിയിൽ സജ്ജീകരിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോത്തൻകോട് ഗ്രാമ പഞ്ചായത്തിൽ കാർഷിക രംഗത്തെ നല്ല ഇടപെടലുകൾ കാരണമാണ് കഴിഞ്ഞ ഓണക്കാലത്ത് തരിശായി കിടന്ന പല ഭൂമികളും ഇന്ന് കൃഷിയിടങ്ങളായി മാറിയത്. പഞ്ചായത്ത് ഭരണസമിതിയും കൃഷി വകുപ്പും കാർഷിക രംഗത്തെ പ്രോത്സാഹിപ്പിക്കാൻ ഒരേ മനസ്സോടെ രംഗത്ത് വന്നതിൻ്റെ ഫലമാണ് ഈ കാർഷിക വിജയത്തിന് പിന്നിൽ. ഇത്തരം പ്രവർത്തനങ്ങൾ വിജയിക്കുന്നത് നാടിന് നല്ല സന്ദേശമാണന്നും കാർഷിക രംഗത്തെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആറ് ഏക്കറിൽ ഹൈടെക് രീതിയിലാണ് ‘സമഗ്ര പച്ചക്കറി കൃഷി യജ്ഞം’ എന്ന പേരിൽ ജൈവ പച്ചക്കറികൃഷി നടത്തിയത്. മൾച്ചിങ്‌ ഷീറ്റ് ഉപയോഗിച്ച് ഡ്രിപ്പ് സംവിധാനത്തിലൂടെ മധുര കിഴങ്ങ്, കൗമുദി പടവലം, പാവയ്ക്ക, പയർ, തക്കാളി, വെള്ളരി എന്നിവ ഉൾപ്പെടെ 12 ഇനം പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. വിളവെടുത്ത പച്ചക്കറിയുടെ ആദ്യ വിൽപന മന്ത്രി ജി.ആർ അനിൽ ജില്ലാ പഞ്ചായത്ത് അംഗം കാർത്തിക എസ്. നായർക്ക് നൽകി നിർവഹിച്ചു.

മോഹനപുരം പാടശേഖരത്തിൽ നടന്ന ചടങ്ങിൽ പോത്തൻകോട് ​ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു വി, ജില്ലാ പഞ്ചായത്ത് അംഗം കാർത്തിക.എസ്.നായർ, ​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിബു എസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...