നാഗമ്പടം മഹാദേവക്ഷേത്ര വികസനത്തിന് രണ്ട് കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയ നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്തർദേശീയ തീർഥാടന കേന്ദ്രമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഇതിനായി 2 കോടി രൂപ ബജറ്റിൽ അനുവദിച്ചു.

1928 ജനുവരി 16ന് നാഗമ്പടം മഹാദേവ ക്ഷേത്രത്താങ്കണത്തിലെ മാവിൻ ചുവട്ടിൽ വിശ്രമിക്കുന്ന വേളയിലാണ് ശിവഗിരി തീർഥാടനമെന്ന ആശയം ഗുരുവിന് മുന്നിൽ ശിഷ്യർ വയ്ക്കുന്നത്. ശിഷ്യരിൽ പ്രമുഖരായിരുന്ന വല്ലഭശേരി ഗോവിന്ദൻ വൈദ്യർ, ടി.കെ.കിട്ടൻ റൈറ്റർ എന്നിവരുടെ അഭ്യർത്ഥന പ്രകാരമാണ് ശിവഗിരി തീർത്ഥാടനത്തിന് ഗുരു അനുമതി നൽകുന്നത്.

ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ വ്യക്തി ജീവിതവും പൊതുജീവിതവും ശുദ്ധീകരിക്കാനും സമൂഹിക നില മെച്ചപ്പെടുത്താനും വേണ്ടിയുള്ളതാണ്. അന്തർദേശീയതീർത്ഥാടന കേന്ദ്രമായി നാഗമ്പടം ക്ഷേത്രത്തിനെ ഉയർത്തുന്നതിലൂടെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന വിശ്വദർശനത്തിനെ സമൂഹത്തിലേക്ക് എത്തിക്കുന്നതിന് മാനവികതയുടെ തീർഥാടന കേന്ദ്രമായി നാഗമ്പടം മഹാദേവ ക്ഷേത്രം ഉയരും. ഇത് സംബന്ധിച്ച് ധനമന്ത്രി കെ എൻ. ബാലഗോപാലിന് നൽകിയ നിവേദനം പരിഗണിച്ചാണ് ബജറ്റിനുള്ള മറുപടി പ്രസംഗത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിതെന്നും മന്ത്രി പത്രകുറിപ്പിൽ പറഞ്ഞു.

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...